ഭോപ്പാൽ: സംസ്ഥാനത്ത് നീറ്റ്, ജെഇഇ പരീക്ഷ എഴുതുന്ന വിദ്യാർഥികൾക്ക് സൗജന്യ യാത്രാസൗകര്യമൊരുക്കുമെന്ന് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ. വിദ്യാർഥികൾക്ക് ജില്ലാ ആസ്ഥാനം മുതൽ പരീക്ഷാ കേന്ദ്രം വരെയാണ് സർക്കാർ യാത്രാ ക്രമീകരണങ്ങൾ നൽകുക. ഈ സൗകര്യം ലഭിക്കാൻ താൽപര്യമുള്ള വിദ്യാർഥികൾ ഓഗസ്റ്റ് 31ന് മുമ്പ് 181 എന്ന നമ്പറിൽ വിളിച്ചോ പോർട്ടൽ വഴിയോ രജിസ്റ്റർ ചെയ്യണമെന്ന് അദ്ദേഹം പറഞ്ഞു.
നീറ്റ്, ജെഇഇ പരീക്ഷ; വിദ്യാർഥികൾക്ക് സൗജന്യ യാത്രയൊരുക്കുമെന്ന് മധ്യപ്രദേശ് സർക്കാർ
വിദ്യാർഥികൾക്ക് ജില്ലാ ആസ്ഥാനം മുതൽ പരീക്ഷാ കേന്ദ്രം വരെയാണ് സർക്കാർ യാത്രാ ക്രമീകരണങ്ങൾ ഒരുക്കുക
നീറ്റി,ജെഇഇ പരീക്ഷ; വിദ്യാർഥികൾക്ക് സൗജന്യ യാത്രാസൗകര്യമൊരുക്കി മധ്യപ്രദേശ് സർക്കാർ
ട്വിറ്ററിലൂടെയാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ ദിവസങ്ങളിൽ പരീക്ഷക്ക് പോകുന്ന വിദ്യാർഥികളെ ഉദ്യോഗസ്ഥർ സഹായിക്കണമെന്ന് ഒഡിഷ, ചത്തിസ്‌ഗഡ് മുഖ്യമന്ത്രിമാർ ആവശ്യപ്പെട്ടിരുന്നു.