ഉദ്ധവ് മുഖ്യമന്ത്രിയായില്ല; ശിവസേന പ്രവര്‍ത്തകന്‍ ആത്മഹത്യക്ക് ശ്രമിച്ചു - Shiv Sena supporter attempted suicide
ശിവസേന നോതാവ് ഉദ്ധവ് താക്കറെ മുഖ്യമന്ത്രി ആകാത്തതില്‍ മനംനൊന്താണ് പ്രവര്‍ത്തകന്‍ ആത്മഹത്യക്ക് ശ്രമിച്ചത്

മുബൈ: മഹാരാഷ്ട്രയില്‍ ശിവസേന പ്രവര്‍ത്തകന്‍ ആത്മഹത്യക്ക് ശ്രമിച്ചു. വാസിം ജില്ലയിലെ ഉമരി നിവാസിയായ ബാലു ജാദവാണ് (45) ആത്മഹത്യക്ക് ശ്രമിച്ചത്. ശിവസേന നോതാവ് ഉദ്ധവ് താക്കറെ മുഖ്യമന്ത്രിയാകാത്തതില്‍ മനംനൊന്താണ് തീരുമാനം. മുംബൈയില്‍ നിന്നും ഏകദേശം 580 കിലോ മീറ്റര്‍ ദൂരെയാണ് ഇയാള്‍ താമസിക്കുന്നത്. ബി.ജെ.പി നേതാവ് ദേവേന്ദ്ര ഫഡ്‌നവിസ് മുഖ്യമന്ത്രിയായ വാര്‍ത്ത വന്നതോടെ ഇയാള്‍ സ്വന്തം കൈ ബ്ലേഡ് ഉപയോഗിച്ച് മുറിക്കുകയായിരുന്നു. ട്രാഫിക് പൊലീസാണ് ആത്മഹത്യാ ശ്രമം കണ്ടത്. ഇതോടെ ഇയാളെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ഇയാള്‍ മദ്യപിച്ചിരുന്നതായും പൊലീസ് പറഞ്ഞു.