മുംബൈ: കേന്ദ്രസർക്കാരിനെ രൂക്ഷമായി വിമർശിച്ച് ശിവസേന. മുഖപത്രമായ സാംനയിലാണ് കേന്ദ്രസർക്കാരിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചിരിക്കുന്നത്. രാജ്യത്ത് സാമ്പത്തിക മാന്ദ്യം ഉണ്ടെന്നാണ് സാംനയുടെ എഡിറ്റോറിയല്‍ പറയുന്നത്. ജിഎസ്‌ടി,നോട്ടുനിരോധനം എന്നീ നീക്കങ്ങള്‍ സാമ്പത്തിക സ്ഥിതി മോശമാക്കിയതായും എഡിറ്റോറിയല്‍ പറയുന്നു.
രാജ്യത്ത് സാമ്പത്തിക മാന്ദ്യമെന്ന് ശിവസേനയുടെ മുഖപത്രം സാംന - economic slow down
വിപണി മയക്കത്തിലാണ്. വില്‍പന കുറഞ്ഞു. ജി.എസ്.ടി ,നോട്ട് നിരോധനം എന്നിവ സാമ്പത്തിക സ്ഥിതി വീണ്ടും വഷളാക്കിയെന്നും മുഖപത്രം
രാജ്യത്ത് സാമ്പത്തീക മാന്ദ്യമെന്ന് ശിവസേനയുടെ മുഖപത്രം സാംന
ദീപാവലി നാളുകളില്‍ പടക്ക വിപണിയില്‍ ഉണർവില്ലാതിരുന്നത് സാമ്പത്തിക മാന്ദ്യത്തിന്‍റെ തെളിവാണ്. ധന്‍തേരസ് ആഘോഷവും, ലക്ഷ്മി പൂജയും പടിവാതിക്കല്‍ എത്തിനില്‍ക്കെ വിപണി മയക്കത്തിലാണെന്നും വില്‍പ്പന 30 മുതല്‍ 40 ശതമാനം വരെ കുറഞ്ഞുവെന്നും സാംനയുടെ എഡിറ്റോറിയല്‍ കുറ്റപ്പെടുത്തുന്നു.
മഹാരാഷ്ട്രയില്‍ നടന്ന തെരഞ്ഞെടുപ്പിനും ഉണർവുണ്ടായിരുന്നില്ല. രാജ്യത്തിന്‍റെയും മഹാരാഷ്ട്രയുടെയും മികച്ച ഭാവിക്കായി ശ്രമിക്കാതെ എല്ലാ തലത്തിലും നിശബ്ദതമാത്രമാകുന്നത് എന്തുകൊണ്ടാണെന്നും എഡിറ്റോറിയല്‍ ചോദിക്കുന്നു.