മഹാരാഷ്ട്ര:സർക്കാര്‍ രൂപീകരണത്തില്‍ അനിശ്ചിതത്വം തുടരുന്ന മഹാരാഷ്ട്രയില്‍ നാളെ തീരുമാനമുണ്ടാകുമെന്ന് സൂചന.സർക്കാരർ രൂപീകരിക്കാന്‍ ഗവർണര്‍ എന്‍.സി.പിയെ ക്ഷണിച്ചു. മൂന്നാമത്തെ വലിയ കക്ഷി എന്ന നിലയിലാണ് എന്‍.സി.പിയെ ക്ഷണിച്ചിരിക്കുന്നത്. നാളെ രാത്രി 8.30 വരെ ഭൂരിപക്ഷം തെളിയിക്കാന്‍എന്‍.സി.പിക്ക് സമയം അനുവദിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് നേതാക്കളുമായി നാളെ എന്‍.സി.പി ചർച്ച നടത്തും.മാത്രമല്ല നാളെ എന്‍.സി.പി നേതാക്കള്‍ ഗവർണറെ കാണും.
ഭൂരിപക്ഷം തെളിയിക്കാന്‍ മൂന്ന് ദിവസം കൂടി സമയം നല്‍കണമെന്ന് ആവശ്യപ്പെട്ട് ശിവസേന ഗവർണര്‍ ഭഗത്സിങ് കോശ്യാരിയെ സമീപിച്ചിരുന്നു .എന്നാല്‍ ശിവസേനയുടെ ആവശ്യം ഗവർണർ തളളി. ശിവസേന സർക്കാർ രൂപീകരിക്കുമെന്ന വാർത്തകള്‍ പുറത്തുവന്നുവെങ്കിവും ശിവസേനക്ക് പിന്തുണ നല്‍കുന്ന കാര്യത്തില്‍ തീരുമാനമായില്ലെന്ന് കോണ്‍ഗ്രസും അറിയിച്ചു. സർക്കാരുണ്ടാക്കാൻ ശിവസേനയ്ക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടില്ലെന്നും ഇക്കാര്യത്തില്‍ വ്യക്തമായ തീരുമാനമെടുത്തിട്ടില്ലെന്നും കോൺഗ്രസ് വാർത്താക്കുറിപ്പിലൂടെ അറിയിച്ചു. സർക്കാർ രൂപീകരിക്കാൻ ശിവസേനയ്ക്ക് എൻസിപിയും കോൺഗ്രസും പിന്തുണ അറിയിച്ചുവെന്ന വാർത്തക്കൾക്ക് പിന്നാലെയാണ് കോൺഗ്രസ് നിലപാട് വെളിപ്പെടുത്തിയത്. ഇരുപാർട്ടികളും പിന്തുണക്കത്ത് ഗവർണർ ഭഗത് സിംഗ് കോഷ്യാരയ്ക്ക് കൈമാറിയെന്നും റിപ്പോർട്ടുകൾ വന്നിരുന്നു.