മുംബൈ: ഫ്രാൻസിൽ മതത്തിന്‍റെ പേരിൽ ക്രൂരകൃത്യങ്ങൾ നടത്തുന്നവർ മനുഷ്യരാശിയുടെ ശത്രുക്കളാണെന്നും അതിനാൽ ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മാക്രോണിനെ പിന്തുണയ്‌ക്കേണ്ടതുണ്ടെന്നും ശിവസേന. ഇന്ത്യയിലെ രാഷ്ട്രീയ പാർട്ടികൾക്കും മുസ്ലീം സമുദായത്തിനും ഫ്രാൻസിന്‍റെ ആഭ്യന്തര കാര്യങ്ങളിൽ ഇടപ്പെടാൻ യാതൊരു അവകാശവുമില്ലെന്നും മുഖപത്രമായ സമാനയിലെ എഡിറ്റോറിയലിൽ ശിവസേന വ്യക്തമാക്കി.
ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മാക്രോണിനെ പിന്തുണച്ച് ശിവസേന - Shiv Sena backs French President
മതത്തിന്‍റെ പേരിൽ ക്രൂരകൃത്യങ്ങൾ നടത്തുന്നവർ മനുഷ്യരാശിയുടെ ശത്രുക്കളാണെന്നും അതിനാൽ ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മാക്രോണിനെ പിന്തുണയ്‌ക്കേണ്ടതുണ്ടെന്നും ശിവസേന.
ഫ്രഞ്ച്
ഇസ്ലാം പ്രവാചകന്‍റെ കാർട്ടൂണിനെച്ചൊല്ലി ഫ്രാൻസിൽ നടന്ന പ്രശ്നങ്ങളെ കുറിച്ചും ശിവസേന പരാമർശിച്ചു. മുഹമ്മദ് നബി സമാധാനത്തിന്‍റെയും ക്ഷമയുടെയും പ്രതീകമാണ്. അദ്ദേഹത്തിന്‍റെ അനുയായികളെന്ന് അവകാശപ്പെടുന്നവർ ഇസ്ലാം പ്രത്യയശാസ്ത്രത്തെ ഇല്ലാതാക്കുകയും മുഴുവൻ ഇസ്‌ലാമികതയ്ക്ക് നേരെ വിരൽ ചൂണ്ടുകയുമാണ് ചെയ്യുന്നതെന്നും ശിവസേന അഭിപ്രായപ്പെട്ടു.