കച്ച്: കൊവിഡ്-19 ബാധിച്ച കപ്പല്‍ ജോലിക്കാരന്‍ മഹാരാഷ്ട്രയില്‍ നിന്നും കച്ചില്‍ എത്തിയതില്‍ നടുക്കം രേഖപ്പെടുത്തി ജില്ലാ ഭരണകൂടം. മഹാരാഷ്ട്ര ഭരണകൂടത്തിന് അയച്ച കത്തിലാണ് കച്ച് ഭരണകൂടം ഇക്കാര്യം വ്യക്തമാക്കിയത്. മുംബൈയില്‍ നിന്നും ഏപ്രില്‍ 28നാണ് ഇയാള്‍ പുറപ്പെട്ടത്. അടുത്ത ദിവസം കച്ചില്‍ എത്തിയെന്നും കച്ച് ജില്ലാ ആരാേഗ്യ വകുപ്പ് ഓഫീസര്‍ ഡോ. പ്രേം കുമാര്‍ കണ്ണാര്‍ ഇ.ടി.വി ഭാരതിനോട് പറഞ്ഞു.
മഹാരാഷ്ട്രയില്‍ നിന്നും കച്ചില്‍ എത്തിയ കപ്പല്‍ ജോലിക്കാരന് കൊവിഡ് സ്ഥിരീകരിച്ചു - കൊവിഡ് 19
മുംബൈയില്‍ നിന്നും ഏപ്രില്‍ 28നാണ് ഇയാള്‍ പുറപ്പെട്ടയാള്‍ അടുത്ത ദിവസം കച്ചില്‍ എത്തിയെന്ന് കച്ച് ജില്ലാ ആരാേഗ്യ വകുപ്പ് ഓഫീസര്‍ ഡോ. പ്രേം കുമാര്‍ കണ്ണാര്‍ ഇ.ടി.വി ഭാരതിനോട് പറഞ്ഞു.
മഹാരാഷ്ട്രയില്‍ നിന്നും കച്ചില്‍ എത്തിയ കപ്പല്‍ ജോലിക്കാരന് കൊവിഡ് സ്ഥിരീകരിച്ചു
ഇവിടെ നിന്നും ഒരു സ്വകാര്യ ലാബില്‍ പരിശോധന നടത്തിയതോടെയാണ് ഇയാള്‍ കൊവിഡ് പോസിറ്റീവാണെന്ന് കണ്ടെത്തിയത്. ഇതോടെ ഇയാളെ ക്വാറന്‍റൈനില്‍ പ്രവേശിപ്പിച്ചതായും അദ്ദേഹം പറഞ്ഞു. ഇയാളുമായി അടുത്ത് ഇടപഴകിയവരുടെ പരിശോധനാ ഫലം നെഗറ്റീവ് ആണെന്നും ജില്ലാ ഭരണകൂടം അറിയിച്ചു. അതീവ സുരക്ഷാ മേഖലയില്‍ നിന്നും ഒരാള്‍ പുറത്ത് പോയതിലെ വീഴ്ചയും കച്ച് ഭരണകൂടം മഹാരാഷ്ട്രയെ അറിയിച്ചു. ഇയാളുടെ കൂടെയുള്ള മറ്റ് ജോലിക്കാരെ ഹോം ക്വാറന്‍റൈനില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.