പ്രധാനമന്ത്രിയെ പരിഹസിച്ച് രാഹുൽ ഗാന്ധി - ന്യൂഡല്‍ഹി
ദീപം കത്തിക്കുന്നതിലൂടെ കൊവിഡിനെ ചെറുക്കാനാകില്ലെന്നും ആവശ്യത്തിന് കൊവിഡ് പരിശോധനകൾ പോലും രാജ്യത്ത് നടത്തിയിട്ടില്ലെന്നും രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി.
ന്യൂഡല്‍ഹി: ദീപം കത്തിക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനത്തെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ദീപം കത്തിക്കുന്നതിലൂടെ കൊവിഡിനെ ചെറുക്കാനാകില്ലെന്നും ആവശ്യത്തിന് കൊവിഡ് പരിശോധനകൾ പോലും രാജ്യത്ത് നടത്തിയിട്ടില്ലെന്നും രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി. ട്വിറ്ററിലൂടെ ആയിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം. കൈയടിക്കുന്നത് കൊണ്ടോ ദീപം കത്തിക്കുന്നതു കൊണ്ടോ കൊവിഡിൽ നിന്ന് രക്ഷ നേടാൻ സാധിക്കില്ലെന്നും ഇപ്പോഴും കൊവിഡ് സ്ഥിരീകരിക്കാന്‍ രാജ്യത്ത് മതിയായ സംവിധാനങ്ങള്‍ ഇല്ലെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. ഇന്ന് രാത്രി ഒമ്പത് മണിക്ക് ലൈറ്റുകൾ അണച്ച് ഒമ്പത് മിനിറ്റ് സമയം ദീപം തെളിയിക്കാനാണ് പ്രധാനമന്ത്രി കഴിഞ്ഞ ദിവസം ആഹ്വാനം ചെയ്‌തത്.