ന്യൂഡല്‍ഹി: അന്തരിച്ച മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും ഡിപിസിസി അധ്യക്ഷയുമായിരുന്ന ഷീലാ ദീക്ഷിത്തിന്‍റെ സംസ്കാരം ഇന്ന്. നിഗംബോധ്ഘട്ടില്‍ ഉച്ചക്ക് 2.30നാണ് സംസ്കാരചടങ്ങുകള്‍ നടക്കുക. രാവിലെ 11.30 വരെ നിസാമുദ്ദീനിലെ വസതിയില്‍ ഭൗതികശരീരം പൊതുദര്‍ശനത്തിന് വയ്ക്കും. കോണ്‍ഗ്രസ് ആസ്ഥാനത്തും ഡല്‍ഹി പിസിസി ഓഫീസിലും പൊതു ദര്‍ശനത്തിന് വച്ച ശേഷമാണ് സംസ്കാരചടങ്ങുകള്‍ നടത്തുക. ഹൃദയാഘാതത്തെത്തുടര്‍ന്ന് കഴിഞ്ഞ ദിവസം വൈകിട്ട് 3.55നായിരുന്നു അന്ത്യം. 81 വയസായിരുന്നു.
ഷീലാ ദീക്ഷിത്തിന്‍റെ സംസ്കാരം ഇന്ന് - delhi cm
സംസ്കാരം ഉച്ചക്ക് 2.30ന് നിഗംബോധ്ഘട്ടില്‍. വസതിയിലും എഐസിസി ആസ്ഥാനത്തും ഡല്‍ഹി പിസിസി ഓഫീസിലും പൊതുദര്‍ശനത്തിന് വയ്ക്കും. അനുശോചിച്ച് പ്രമുഖര്‍.
ഷീലാ ദീക്ഷിത്തിന്‍റെ മരണത്തില്‍ രാഷ്ട്രപതിയും പ്രധാനമന്ത്രിയും വിവിധ രാഷ്ട്രീയ നേതാക്കളും അനുശോചനമറിയിച്ചു. ഷീലാ ദീക്ഷിത്തിന്‍റെ പ്രവർത്തനങ്ങൾ എന്നും ഓർമിക്കപ്പെടുമെന്ന് രാഷ്ട്രപതി റാംനാഥ് കോവിന്ദ് ട്വിറ്ററില്‍ കുറിച്ചു. ഡൽഹിയുടെ പുരോഗമനത്തിൽ ദീക്ഷിത്തിന്‍റെ സംഭാവനകൾ വളരെ വിലപ്പെട്ടതാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ടീറ്റ് ചെയ്തു. വേർപാടിന്‍റെ വാർത്ത തീവ്രദുഃഖം പകരുന്നുവെന്നായിരുന്നു രാഹുൽ ഗാന്ധിയുടെ പ്രതികരണം.
15 വര്‍ഷക്കാലം ഡല്‍ഹി മുഖ്യമന്ത്രിയായിരുന്ന ഷീലാ ദീക്ഷിത് 2013ലെ നിയമസഭാ തെരഞ്ഞെടുപ്പിലുണ്ടായ വലിയ പരാജയത്തെത്തുടര്‍ന്ന് സജീവ രാഷ്ട്രീയത്തില്‍ നിന്നും കുറേക്കാലം മാറിനിന്നിരുന്നു. അക്കാലയളവില്‍ കേരളാ ഗവര്‍ണറായും സേവനമനുഷ്ഠിച്ചു. ഡിപിസിസി അധ്യക്ഷസ്ഥാനത്തേക്ക് അജയ് മാക്കന് പകരമായിട്ടാണ് ഷീലാ ദീക്ഷിത്തിനെ എഐസിസി നേതൃത്വം തിരിച്ചെത്തിച്ചത്. ഇന്ദിരാഗാന്ധി, രാജീവ്ഗാന്ധി മന്ത്രിസഭകളിലും അംഗമായിരുന്നു.