കോണ്‍ഗ്രസ് നേതാക്കളെ സന്ദര്‍ശിച്ച് ബംഗ്ലാദേശ് പ്രധാനമന്ത്രി - ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായി കൂടികാഴ്‌ച നടത്തി.
കോൺഗ്രസിന്‍റെ ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധിക്കൊപ്പം പാർട്ടി നേതാക്കളായ പ്രിയങ്ക ഗാന്ധി വാദ്ര, ആനന്ദ് ശർമ, മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ് എന്നിവരും കൂടിക്കാഴ്‌ചയില്‍ പങ്കെടുത്തു.
![കോണ്‍ഗ്രസ് നേതാക്കളെ സന്ദര്‍ശിച്ച് ബംഗ്ലാദേശ് പ്രധാനമന്ത്രി](https://etvbharatimages.akamaized.net/etvbharat/prod-images/768-512-4672470-688-4672470-1570373046416.jpg)
ന്യൂഡല്‍ഹി: ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന കോൺഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധിയുമായി കൂടിക്കാഴ്‌ച നടത്തി. പാർട്ടി നേതാക്കളായ പ്രിയങ്ക ഗാന്ധി വാദ്ര, ആനന്ദ് ശർമ, മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ് എന്നിവരും കൂടിക്കാഴ്‌ചയില്‍ പങ്കെടുത്തു. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള മാർഗങ്ങൾ യോഗത്തിൽ ചര്‍ച്ച ചെയ്‌തുവെന്ന് പാർട്ടി വൃത്തങ്ങൾ അറിയിച്ചു. നാല് ദിവസത്തെ സന്ദര്‍ശനത്തിനാണ് ബംഗ്ലാദേശ് പ്രധാനമന്ത്രി ഇന്ത്യയിലെത്തിയത്. 2011 ൽ അന്നത്തെ പ്രധാനമന്ത്രിയായിരുന്ന മൻമോഹൻ സിംഗ് ബംഗ്ലാദേശ് സന്ദർശിച്ചിരുന്നു. ശനിയാഴ്‌ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഷെയ്ഖ് ഹസീന ഉഭയകക്ഷി കൂടിക്കാഴ്‌ച നടത്തിയിരുന്നു.