ഇന്ദ്രാണി മുഖര്‍ജിയുടെ ജാമ്യാപേക്ഷ 10 ന് പരിഗണിക്കും - ഇന്ദ്രാണി മുഖര്‍ജി
ജാമ്യത്തിനായുള്ള ഇന്ദ്രാണിയുടെ നാലാമത്തെ ശ്രമമാണിത്. ജാമ്യത്തിലിറങ്ങിയാല്‍ ഇന്ദ്രാണി സാക്ഷികളെ സ്വാധീനിച്ചേക്കാമെന്നാണ് പ്രോസിക്യൂഷന്‍ വാദം.
മുംബൈ: ഷീന ബോറ വധക്കേസില്‍ പ്രധാന പ്രതി ഇന്ദ്രാണി മുഖര്‍ജിയുടെ ജാമ്യാപേക്ഷ ഡിസംബര്‍ 10 ന് പ്രത്യേക സി.ബി.ഐ കോടതി പരിഗണിക്കും. ആരോഗ്യപരമായ കാരണത്താല്‍ ജാമ്യം നല്‍കണമെന്നാവശ്യപ്പെട്ട് ആറുമാസം മുമ്പും ഇന്ദ്രാണി മുഖര്‍ജി കോടതിയെ സമീപിച്ചിരുന്നു. ജാമ്യത്തിനായുള്ള ഇന്ദ്രാണിയുടെ നാലാമത്തെ ശ്രമമാണിത്.
ഇന്ദ്രാണിയുടെ ആരോഗ്യനില അനുദിനം വഷളായികൊണ്ടിരിക്കുകയാണെന്ന് ഇവരുടെ അഭിഭാഷകന്‍ തന്‍വീര്‍ അഹമ്മദ് വ്യക്തമാക്കിയിരുന്നു. കേസില്‍ ഇതുവരെ 36 പേരെ വിചാരണ ചെയ്‌തു. ജാമ്യത്തിലിറങ്ങിയാല്‍ ഇന്ദ്രാണി സാക്ഷികളെ സ്വാധീനിച്ചേക്കാമെന്നാണ് പ്രോസിക്യൂഷന്‍ വാദം.