മുംബൈ: ഷീന ബോറ കൊലക്കേസിലെ പ്രതി പീറ്റര്‍ മുഖര്‍ജി ബോംബെ ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്‍കി. കുറ്റം ആരോപിക്കപ്പെട്ട തനിക്കെതിരെ തെളിവുകളൊന്നുമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി നൽകിയത്. നെഞ്ചുവേദനയെ തുടർന്ന് മാർച്ച് 17 ന് പീറ്റര്‍ മുഖര്‍ജിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ബൈപാസ് ശസ്ത്രക്രിയക്ക് ശേഷം ജയിലിലേക്ക് തിരികെ അയച്ചാല്‍ അണുബാധയുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് അഡ്വക്കേറ്റ് ശിവ്കാന്ത് ശിവദെ പറഞ്ഞു. പ്രത്യേക സിബിഐ കോടതിയിൽ നൽകിയ ഹര്‍ജി തള്ളിയതിനെ തുടർന്നാണ് ബോംബെ ഹൈക്കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിച്ചത്.
ഷീന ബോറ വധക്കേസിലെ പ്രതി പീറ്റര്‍ മുഖര്‍ജി വീണ്ടും ജാമ്യാപേക്ഷ നല്‍കി - Peter Mukerjea
തനിക്കെതിരെ തെളിവുകളൊന്നുമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ജാമ്യാപേക്ഷ നൽകിയത്. നേരത്തെ പ്രത്യേക സിബിഐ കോടതി പീറ്റര്‍ മുഖര്‍ജിയുടെ ജാമ്യാപേക്ഷ തള്ളിയിരുന്നു.
2012 ഏപ്രിൽ 24 നാണ് ഷീന ബോറയെ ഇന്ദ്രാണി മുഖര്‍ജി, മുൻ ഭര്‍ത്താവ് സഞ്ജീവ് ഖന്ന, ഡ്രൈവർ ശ്യാംവർ റോയ് എന്നിവരുടെ സഹായത്തോടെ കാറിനുള്ളില്‍ വച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയത്. അനധികൃതമായി ആയുധം കൈവശം വച്ച കേസിൽ റോയ് 2015 ഓഗസ്റ്റിൽ അറസ്റ്റിലായതിനെത്തുടർന്നാണ് ഷീന വധക്കേസ് പുറത്ത് വരുന്നത്. ആദ്യം മൂന്ന് പേരെയും പൊലീസ് അറസ്റ്റ് ചെയ്തു. ഗൂഢാലോചനയില്‍ ഇന്ദ്രാണിയുടെ ഭര്‍ത്താവ് പീറ്റര്‍ മുഖര്‍ജിക്കും പങ്കുണ്ടെന്ന് തെളിഞ്ഞതോടെ പീറ്റര്‍ മുഖര്‍ജിയെയും അറസ്റ്റ് ചെയ്യുകയായിരുന്നു.