ന്യൂഡല്‍ഹി:ഹൈദരാബാദില്‍ പീഡന കേസ് പ്രതികള്‍ പൊലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ട സംഭവം നിയമവ്യവസ്ഥയെ മറികടന്നുള്ള നടപടിയാണെങ്കില്‍ അതിനെ പ്രോല്‍സാഹിപ്പിക്കാനാവില്ലെന്ന് കോണ്‍ഗ്രസ് എംപി ശശി തരൂര്‍. ട്വിറ്ററിലൂടെയാണ് തരൂര്‍ നിലപാട് അറിയച്ചത്.
പൊലീസ് നിയമവ്യവസ്ഥയെ മറികടന്നെങ്കില്‍ അംഗീകരിക്കാനാവില്ല: ശശി തരൂര്‍ - ഹൈദരാബാദ് പീഡനം
സംഭവത്തെക്കുറിച്ച് കൃത്യമായ വിവരങ്ങള്‍ പുറത്തുവരേണ്ടതുണ്ടെന്ന് കോണ്‍ഗ്രസ് എംപി പറഞ്ഞു.
![പൊലീസ് നിയമവ്യവസ്ഥയെ മറികടന്നെങ്കില്‍ അംഗീകരിക്കാനാവില്ല: ശശി തരൂര്‍ Telangana Encounter latest news Shashi Tharoor on Telangana Encounter latest news ഹൈദരാബാദ് പീഡനം ഹൈദരാബാദ് വെടിവെപ്പ്](https://etvbharatimages.akamaized.net/etvbharat/prod-images/768-512-5285833-576-5285833-1575611494791.jpg)
തങ്ങളെ ആക്രമിച്ചപ്പോഴാണ് വെടിയുതിര്‍ത്തതെന്നാണ് പൊലീസ് പറയുന്നത്. അങ്ങനെയാണെങ്കില്‍ പൊലീസിന് തിരിച്ചും വെടിയുതിര്‍ക്കാം. തെലങ്കാനയില്‍ എന്താണ് സംഭവിച്ചതെന്ന് കൃത്യമായ വിവരം പുറത്തുവരേണ്ടതുണ്ടെന്നും എങ്കില്‍ മാത്രമേ വിഷയത്തില്‍ കൃത്യമായി നിലപാടെടുക്കാന്‍ കഴിയുകയുള്ളുവെന്നും ട്വീറ്റിനെ സംബന്ധിച്ച മാധ്യമപ്രവര്‍ത്തകരുടെ ചോദിച്ചതിന് തരൂര്‍ മറുപടി പറഞ്ഞു.
ഇന്ന് പുലര്‍ച്ചെയാണ് തെളിവെടുപ്പിനിടെ നാല് പ്രതികളെ പൊലീസ് വെടിവെച്ച് കൊലപ്പെടുത്തിയത്. പൊലീസിനെ ആക്രമിച്ച് രക്ഷപ്പെടാന്‍ ശ്രമിക്കവെയാണ് വെടിയുതിര്‍ത്തതെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തിന് പിന്നാലെ പൊലീസിനെ അനുകൂലിച്ച് നിരവധിസ പേര്‍ രംഗത്തെത്തിയിരുന്നു.