ശശി തരൂരിനും മധുസൂദനന്‍ നായര്‍ക്കും കേന്ദ്രസാഹിത്യ അക്കാദമി പുരസ്കാരം - Central Sahitya Akademi Award
സാഹിത്യ അക്കാദമി പ്രസിഡന്‍റ് ചന്ദ്രശേഖര കമ്പറിന്‍റെ അധ്യക്ഷതയിലുള്ള സമിതിയാണ് പുരസ്കാരങ്ങള്‍ നിര്‍ണയിച്ചത്

ശശി തരൂരിനും മധുസൂദനന്‍ നായര്‍ക്കും കേന്ദ്രസാഹിത്യ അക്കാദമി പുരസ്കാരം
ന്യൂഡല്‍ഹി:ഈ വര്‍ഷത്തെ കേന്ദ്രസാഹിത്യ അക്കാദമി പുരസ്കാരം പ്രഖ്യാപിച്ചു. ശശി തരൂരിനും വി.മധുസൂദനന്‍ നായര്‍ക്കും പുരസ്കാരം. ഇറ ഓഫ് ഡാര്‍ക്നസ് എന്ന പുസ്തകമാണ് ശശി തരൂരിനെ പുരസ്കാരത്തിന് അര്‍ഹനാക്കിയത്. അച്ഛന്‍ പിറന്ന വീട് എന്ന കവിത സമാഹാരത്തിനാണ് മധുസൂദനന്‍ നായര്‍ക്ക് പുരസ്കാരം. സാഹിത്യ അക്കാദമി പ്രസിഡന്‍റ് ചന്ദ്രശേഖര കമ്പറിന്‍റെ അധ്യക്ഷതയിലുള്ള സമിതിയാണ് പുരസ്കാരങ്ങള്‍ നിര്‍ണയിച്ചത്.