ജാമിഅ വിവാദ പ്രസംഗം; ഷർജിൽ ഇമാമിനെ ചോദ്യം ചെയ്യും - ഷാർജിൽ ഇമാമിനെ ചോദ്യം ചെയ്യും
ജാമിഅ മില്ലിയ ഇസ്ലാമിയയിൽ നടത്തിയ പ്രകോപനപരമായ പ്രസംഗങ്ങളുമായി ബന്ധപ്പെട്ടാണ് ഷര്‍ജില്‍ ഇമാമിനെ ചൊവ്വാഴ്ച അറസ്റ്റ് ചെയ്തത്
ഷാർജിൽ ഇമാം
ന്യൂഡൽഹി:രാജ്യദ്രോഹക്കേസിൽ ബീഹാറിലെ ജെഹാനാബാദിൽ നിന്ന് ഡൽഹി ക്രൈംബ്രാഞ്ച് അറസ്റ്റുചെയ്ത സിഎഎ വിരുദ്ധ പ്രവർത്തകൻ ഷർജിൽ ഇമാമിനെ പൊലീസ് ചോദ്യം ചെയ്യും. ജാമിഅ മില്ലിയ ഇസ്ലാമിയയിൽ നടത്തിയ പ്രകോപനപരമായ പ്രസംഗങ്ങളുമായി ബന്ധപ്പെട്ടാണ് ഷര്‍ജില്‍ ഇമാമിനെ ചൊവ്വാഴ്ച അറസ്റ്റ് ചെയ്തത്. ബുധനാഴ്ച ഡൽഹിയിലെത്തിച്ച ഇമാമിനെ ചീഫ് മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് പുരുഷോത്തം പഥക്കിന്‍റെ വസതിയിൽ ഹാജരാക്കി. ഇമാമിന് അഞ്ച് ദിവസത്തെ കസ്റ്റഡി ലഭിച്ചതായി ഡെപ്യൂട്ടി പൊലീസ് കമ്മിഷണർ രാജേഷ് ദിയോ പറഞ്ഞു.