മുംബൈ:രാജ്യസഭ തെരഞ്ഞെടുപ്പിലേക്ക് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച് എന്‍.സി.പി തലവന്‍ ശരദ് പവാര്‍. മാര്‍ച്ച് 26നാണ് രാജ്യസഭ തെരഞ്ഞെടുപ്പ് നടക്കുന്നത്. മുന്‍ കേന്ദ്രമന്ത്രി കൂടിയായ ശരദ് പവാര്‍ അനുനായികളുടെ കൂടെ വിധാന്‍ ഭവനിലെത്തിയാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്. പവാറിനെ കൂടാതെ എന്‍.സി.പി നേതാവായ ഫൗസിയ ഖാനും മല്‍സരിക്കാനുണ്ട്. ഫൗസിയ ഖാന്‍ വ്യാഴാഴ്ച നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. മാര്‍ച്ച 13നാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി.
രാജ്യസഭ തെരഞ്ഞെെടുപ്പ്; നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച് ശരദ് പവാര്‍
ശരദ് പവാര്‍ അനുനായികളുടെ കൂടെ മുംബൈയിലെ വിധാന്‍ ഭവനിലെത്തിയാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്.
പവാറിന് പുറമെ കേന്ദ്ര മന്ത്രി രാംദാസ് അത്‌വാലെ, കോണ്‍ഗ്രസ് നേതാവ് ഹുസൈന്‍ ദല്‍വായി, ശിവസേന നേതാവ് രാജ്‌കുമാര്‍ ദൂട്ട് , ബി.ജെ.പി നേതാവ് അമര്‍ സാബിള്‍, ബിജെപി പിന്തുണയുള്ള സ്വതന്ത്രന്‍ സഞ്ജയ് കാക്കഡെ, എൻ.സി.പിയുടെ മജീദ് മേമൻ എന്നിവരുടെ കാലാവധി ഏപ്രിൽ 2ന് അവസാനിക്കും. ഒരു സ്ഥാനാര്‍ഥിക്ക് 37 വോട്ടുകള്‍ ആവശ്യമായതിനാല്‍ ഭരണകക്ഷികളായ ശിവസേനയ്‌ക്കും കോണ്‍ഗ്രസ്, എന്‍.സി.പിയ്‌ക്ക് ഓരോ സീറ്റ് വീതം നേടാനാകും.
ഏപ്രിലില്‍ ഒഴിവു വരുന്ന 55 രാജ്യസഭാ സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നതെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചു. ഇതില്‍ 17 സംസ്ഥാനങ്ങളിലായുള്ള അമ്പത്തിയൊന്ന് അംഗങ്ങളുടെ കാലാവധി ഏപ്രിലില്‍ അവസാനിക്കും. ശേഷിക്കുന്ന സീറ്റുകള്‍ അംഗങ്ങളുടെ രാജി കാരണം ഒഴിഞ്ഞു കിടക്കുന്നു. മാര്‍ച്ച് 26ന് വോട്ടെടുപ്പ് അവസാനിച്ച് ഒരു മണിക്കൂർ കഴിഞ്ഞ് വോട്ടെണ്ണൽ നടക്കും.