ഇന്‍ഡോർ: രാഷ്‌ട്രപിതാവ് മഹാത്മാഗാന്ധിയുടെ ഘാതകന്‍ നാതൂറാം ഗോഡ്സേയെ സാമൂഹ്യമാധ്യമങ്ങളിലൂടെ മഹത്വവല്‍ക്കരിക്കുന്നതിലൂടെ ഗാന്ധിയെ നിന്ദിക്കുകയാണെന്ന് മുതിർന്ന കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ് സിങ്ങ്. ഇന്‍ഡോറില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസ് പ്രവർത്തകനായ ഗാന്ധിജി ദേശീയവാദിയായിരുന്നു. അദ്ദേഹത്തിന്‍റെ ആശയങ്ങൾ അനശ്വരമാണ്. അഹിംസം ദയയും സ്നേഹവും ഉപയോഗിച്ചാണ് അദ്ദേഹം രാജ്യത്തിന് സ്വാതന്ത്രം നേടിതന്നത്.
ഗോഡ്സേ മഹത്വവല്‍ക്കരണം ഗാന്ധി നിന്ദ: ദിഗ് വിജയ് സിങ്ങ് - ദിഗ് വിജയ് സിങ്ങ്
കുട്ടികളിലേക്ക് ഗാന്ധിയന്‍ ആശയങ്ങൾ എത്തിക്കാന്‍ ശ്രമം ഉണ്ടാകണമെന്ന് ദിഗ് വിജയ് സിംഗ്.
ദിഗ് വിജയ് സിങ്ങ്
കുട്ടികളിലേക്ക് ഗാന്ധിയന്‍ ആശയങ്ങൾ എത്തിക്കാന്‍ ശ്രമങ്ങൾ ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. സ്വരാജ്, അഹിംസ എന്നീ ആശയങ്ങൾ ലോകത്തിന് മുന്നില്‍ പരിചയപെടുത്തിയതും ഗാന്ധിജിയാണെന്നും അദ്ദേഹം പറഞ്ഞു. ലോകത്തുടനീളം ഗാന്ധിജിയുടെ ജന്മവാർഷികദിനം അഹിസാ ദിനമായി അചരിച്ചു വരുകയാണ്. ഗാന്ധിജിയുടെ 150-ാം ജന്മ വാർഷികത്തിന്‍റെ ഭാഗമായി കോണ്‍ഗ്രസും ബി.ജെ.പിയും രാജ്യത്തുടനീളം നിരവധി പരിപാടികളാണ് സംഘടിപ്പിച്ചുവരുന്നത്.
Last Updated : Oct 2, 2019, 5:08 PM IST