ലഖ്‌നൗ: ഉത്തർപ്രദേശിലെ അലിഗഞ്ചിലെ കമ്മ്യൂണിറ്റി ഹെൽത്ത് സെന്‍ററില്‍ അമ്മയോടും നവജാത ശിശുവിനോടും ആശുപത്രി അധികൃതരുടെ ക്രൂരത. പ്രസവ വേദനയെ തുടര്‍ന്ന് ആംബുലൻസിൽ ആശുപത്രിയിലെത്തിയ യുവതി ആംബുലൻസിൽ നിന്ന് ഇറങ്ങിയ ഉടൻ നിലത്ത് കുഞ്ഞിനെ പ്രസവിച്ചു. തുടര്‍ന്ന് 15 മിനിട്ടോളം സത്രീ നഗ്നയായി തറയില്‍ കിടക്കുകയായിരുന്നു. ലേബർ റൂം ഏതാനും ചുവടുകൾ അകലെയാണെങ്കിലും ആളുകൾ സഹായിക്കാന്‍ തയ്യാറായില്ല.
ആശുപത്രിയില്‍ യുവതി കുഞ്ഞിന് ജന്മം നല്‍കിയത് നിലത്ത്; ആരും സഹായിച്ചില്ലെന്ന് ആരോപണം - labor pain
യുവതി ആംബുലൻസിൽ നിന്ന് ഇറങ്ങിയ ഉടൻ നിലത്ത് കുഞ്ഞിനെ പ്രസവിച്ചു. തുടര്‍ന്ന് 15 മിനിറ്റോളം സത്രീ നഗ്നയായി തറയില്‍ കിടക്കുകയായിരുന്നു. ആരു സഹായിച്ചില്ലെന്ന് ഇവര്‍ ആരോപിച്ചു
ഉത്തര്‍പ്രദേശില്‍ ആശുപത്രി തറയില്‍ യുവതി കുഞ്ഞിന് ജന്മം നല്‍കി; ആരും സഹായിച്ചില്ലെന്ന് ആരോപണം
ആശുപത്രി ജീവനക്കാരെ നിരവധി തവണ വിളിച്ചിട്ടും ആരും തിരിഞ്ഞുനോക്കിയില്ലെന്ന് ഗർഭിണിയായ സ്ത്രീയോടൊപ്പം വന്ന സ്ത്രീകൾ ആരോപിച്ചു. എന്നാല്‍ ഉടൻ തന്നെ ചികിത്സ നൽകിയതായി ജില്ലാ ചീഫ് മെഡിക്കൽ ഓഫീസർ ഡോ. അജയ് അഗർവാൾ പറഞ്ഞു.