ന്യൂഡൽഹി: സിആർപിഎഫ് ഉദ്യോഗസ്ഥർ സ്വദേശി ഉൽപന്നങ്ങൾ ഉപയോഗിക്കണമെന്നഭ്യർഥിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ഭാര്യ സോണൽ ഷാ. സിആർപിഎഫ് ഫാമിലി വെൽഫെയർ അസോസിയേഷന്‍റെ (സിഡബ്ല്യുഎ) സിൽവർ ജൂബിലി ആഘോഷത്തിലാണ് സോണൽ ഇക്കാര്യം ആവശ്യപ്പെട്ടത്. ചടങ്ങിൽ മുഖ്യാതിഥി സോണൽ ഷാ ആയിരുന്നു. പ്രധാനമന്ത്രിയുടെ ആഹ്വാനം അംഗീകരിച്ചുകൊണ്ട് സ്വമേധയാ ഓരോരുത്തരും സ്വദേശി ഉൽപന്നങ്ങളിലേക്ക് മാറണമെന്ന് സോണൽ ഷാ അഭ്യർഥിച്ചതായി സിആർപിഎഫ് വക്താവ് പറഞ്ഞു. കൊവിഡ് കാലത്തെ ഒരു അവസരമായി കരുതി രാജ്യത്തെ ചെറുകിട ഇടത്തരം സംരംഭകരെ സഹായിക്കണമെന്നും അവർ അഭ്യർഥിച്ചു. രാജ്യത്തെ പത്ത് ലക്ഷം സിആർപിഎഫ് ഉദ്യോഗസ്ഥരുടെ 50 ലക്ഷം കുടുംബാംഗങ്ങൾ ക്യാന്‍റീനില്‍ നിന്നും സ്വദേശി ഉൽപന്നങ്ങൾ വാങ്ങണമെന്നാണ് താൻ ആഗ്രഹിക്കുന്നതെന്നും അവർ പറഞ്ഞു.
സിആർപിഎഫ് ഉദ്യോഗസ്ഥർ സ്വദേശി ഉൽപന്നങ്ങൾ ഉപയോഗിക്കണമെന്ന് അമിത് ഷായുടെ ഭാര്യ - സോണൽ ഷാ
സിആർപിഎഫ് ഉദ്യോഗസ്ഥരും അവരുടെ കുടുംബാംഗങ്ങളും സ്വദേശി ഉൽപന്നങ്ങൾ മാത്രം ഉപയോഗിച്ചാൽ അത് രാജ്യത്തെ ചെറുകിട ഇടത്തരം സംരംഭകർക്ക് വലിയ ആശ്വാസം ആകുമെന്ന് അമിത് ഷായുടെ ഭാര്യ സോണൽ ഷാ
സിആർപിഎഫ് ഉദ്യോഗസ്ഥർ സ്വദേശി ഉൽപന്നങ്ങൾ ഉപയോഗിക്കണം; സോണൽ ഷാ
രാജ്യത്തൊട്ടാകെയുള്ള സിആര്‍പിഎഫ് ക്യാന്‍റീനുകളുടെ ശൃംഖലകളിൽ ജൂൺ മുതൽ സ്വദേശി ഉൽപന്നങ്ങൾ മാത്രമേ വിൽക്കുകയുള്ളൂവെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. കേന്ദ്ര നിർദേങ്ങൾ പാലിച്ചുകൊണ്ടാണ് ക്യാന്‍റീന്‍ വകുപ്പ് പ്രവർത്തിക്കുന്നതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.