മാലിദ്വീപ് ആഭ്യന്തര മന്ത്രിയുമായി അമിത് ഷാ ഇന്ന് കൂടിക്കാഴ്‌ച നടത്തും - ഷെയ്ഖ് ഇമ്രാൻ അബ്ദുല്ല അമിത് ഷാ കൂടിക്കാഴ്‌ച ഇന്ന്
ഇരു രാജ്യങ്ങളും തമ്മിലുള്ള സുരക്ഷാ സഹകരണമാണ് കൂടിക്കാഴ്‌ചയില്‍ ചര്‍ച്ചയാകുക
ന്യൂഡൽഹി: ആഭ്യന്തര മന്ത്രി അമിത്ഷാ മാലിദ്വീപ് ആഭ്യന്തര മന്ത്രി ഷെയ്ഖ് ഇമ്രാൻ അബ്ദുല്ലയുമായി ഇന്ന് കൂടിക്കാഴ്‌ച നടത്തും. ന്യൂഡൽഹിയിലാണ് കൂടിക്കാഴ്‌ച നടക്കുക. ഇരു രാജ്യങ്ങളും തമ്മിലുള്ള സുരക്ഷാ സഹകരണമാണ് കൂടിക്കാഴ്‌ചയിൽ മുഖ്യമായും ചർച്ചയാകുക. ഇന്നലെയാണ് ഷെയ്ഖ് ഇമ്രാൻ അബ്ദുല്ലയുടെ നാല് ദിവസത്തെ ഇന്ത്യാ സന്ദർശനം ആരംഭിച്ചത്. 2012 ഫെബ്രുവരി മുതൽ 2018 നവംബർ വരെയുള്ള കാലയളവ് ഒഴികെയുള്ള കാലഘട്ടത്തിൽ ഇരു രാജ്യങ്ങളും തമ്മിൽ അടുത്ത ബന്ധമാണ് ഉണ്ടായിരുന്നത്. ആദ്യമായാണ് അമിത് ഷാ ഷെയ്ഖ് ഇമ്രാൻ അബ്ദുല്ലയുമായി കൂടിക്കാഴ്ച നടക്കുന്നത്.