ന്യൂഡൽഹി:കൊവിഡ് 19 പശ്ചാത്തലത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വെള്ളിയാഴ്ച സംസ്ഥാന മുഖ്യമന്ത്രിമാരുമായി ചർച്ച നടത്തി. സംസ്ഥാനങ്ങളിൽ 21 ദിവസത്തെ ലോക്ക്ഡൗൺ നടപ്പാക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ ഷാ എല്ലാവരോടും അഭ്യർഥിച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. മഹാരാഷ്ട്ര, കേരളം, രാജസ്ഥാൻ, അസം, ഡൽഹി എന്നീ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി നടത്തിയ ചർച്ചയെത്തുടർന്ന് ഷാ നിലവിലുള്ള സാഹചര്യങ്ങൾ വിശദീകരിച്ചു.
വിവിധ മുഖ്യമന്ത്രിമാരുമായി അമിത് ഷാ ചർച്ച നടത്തി - വിവിധ മുഖ്യമന്ത്രിമാരുമായി അമിത് ഷാ ചർച്ച നടത്തി
മഹാരാഷ്ട്ര, കേരളം, രാജസ്ഥാൻ, അസം, ഡൽഹി എന്നീ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി നടത്തിയ ചർച്ചയെത്തുടർന്ന് ഷാ നിലവിലുള്ള സാഹചര്യങ്ങൾ വിശദീകരിച്ചു.
ലോക്ക്ഡൗൺ കാലയളവിൽ കുടിയേറ്റ കാർഷിക തൊഴിലാളികൾക്കും വ്യവസായ തൊഴിലാളികൾക്കും മറ്റ് അസംഘടിത മേഖലയിലെ തൊഴിലാളികൾക്കും ഭക്ഷണവും പാർപ്പിടവും ഉൾപ്പെടെ മതിയായ സഹായം നൽകുന്നതിന് അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് ആഭ്യന്തര സെക്രട്ടറി അജയ് കുമാർ ഭല്ല എല്ലാ സംസ്ഥാനങ്ങൾക്കും കത്തെഴുതിയിട്ടുണ്ട്. മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള വിദ്യാർഥികൾക്കും ജോലിചെയ്യുന്ന സ്ത്രീകൾക്കും നിലവിലുള്ള ഇടങ്ങളിൽ തുടരാൻ അനുവാദം നൽകുന്നതിനുള്ള നടപടികൾ സ്വീകരിക്കാനും നിർദേശമുണ്ട്.
ഭക്ഷ്യധാന്യങ്ങളും മറ്റ് അവശ്യവസ്തുക്കളും പിഡിഎസിലൂടെ ലഭ്യമാക്കുന്നതും വിതരണ സംവിധാനം കാര്യക്ഷമമാക്കുന്നതും ഉൾപ്പെടെ സർക്കാർ സ്വീകരിക്കുന്ന നടപടികളെക്കുറിച്ച് എല്ലാ വിഭാഗങ്ങളെയും ബോധവാന്മാരാക്കാനും സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും നിർദേശം നൽകിയിട്ടുണ്ട്.