ഗുരു നാനാക് ദേവിന്‍റെ 550-ാം ജന്മവാർഷികത്തിന് ആശംസകൾ നേർന്ന് അമിത് ഷാ - says Kartarpur Corridor real tribute to Guru Nanak Dev
നവംബർ 9 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുരുദാസ്‌പൂരിലും പാകിസ്ഥാൻ പ്രധാന മന്ത്രി ഇമ്രാൻ ഖാൻ കർതാർപൂരിലും ഇടനാഴി ഉദ്ഘാടനം ചെയ്‌തിരുന്നു.
![ഗുരു നാനാക് ദേവിന്‍റെ 550-ാം ജന്മവാർഷികത്തിന് ആശംസകൾ നേർന്ന് അമിത് ഷാ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-5036208-247-5036208-1573537142341.jpg)
ന്യൂഡൽഹി: ഗുരു നാനാക് ദേവിന്‍റെ 550-ാം ജന്മവാർഷിക ദിനത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ജനങ്ങൾക്ക് ആശംസകൾ നേർന്നു. കർതാർപൂർ ഇടനാഴി സിഖ് മതത്തിന്‍റെ സ്ഥാപകന് നൽകിയ ആദരാഞ്ജലിയാണെന്ന് അമിത് ഷാ പറഞ്ഞു. ഗുരു നാനാക് ദേവ് ജിയുടെ 550-ാമത്തെ പ്രകാശ് പർവിന് ഹൃദ്യമായ ആശംസകളും നേരുന്നുവെന്ന് അദ്ദേഹം ട്വീറ്റ് ചെയ്‌തു. നവംബർ 9 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുരുദാസ്‌പൂരിലും പാകിസ്ഥാൻ പ്രധാന മന്ത്രി ഇമ്രാൻ ഖാൻ കർതാർപൂരിലും ഇടനാഴി ഉദ്ഘാടനം ചെയ്‌തിരുന്നു. പഞ്ചാബിലെ ദേരാ ബാബ നാനാക്കിനെ പാകിസ്ഥാനിലെ നരോവൽ ജില്ലയുമായിട്ടാണ് കർതാർപൂരിലെ ഇടനാഴി ബന്ധിപ്പിക്കുന്നത്.