കേരളം

kerala

ETV Bharat / bharat

ട്രാന്‍സ് ജെന്‍ഡറെ മാനഭംഗപ്പെടുത്തിയ ശേഷം വധിച്ചു; പ്രതി അറസ്റ്റില്‍ - കൊലപാതകം

ട്രാന്‍സ്‌ജന്‍ഡറായ സംഗീതയാണ് കൊല്ലപ്പെട്ടത്. ഇവരുടെ ഹോട്ടലിലെ പാചകകാരനായ രാജേഷാണ് പ്രതി

Crimes in Tamil Nadu  Murders in Tamil Ndu  Crimes Against Trans  Crimes in India  Cook sexually harasses, kills trans woman running restaurant  കോയമ്പത്തൂർ  ട്രാൻസ് വുമൺ  ലൈംഗിക പീഡനം  കൊലപാതകം  പ്രതി അറസ്റ്റിൽ
ട്രാൻസ് വുമണിന് നേരെ ലൈംഗിക പീഡനം, കൊലപാതകം: പ്രതി അറസ്റ്റിൽ

By

Published : Oct 23, 2020, 6:01 PM IST

കോയമ്പത്തൂർ: നഗരത്തിൽ റസ്‌റ്റോറന്‍റ് നടത്തുകയായിരുന്ന ട്രാൻസ്ജെന്‍ഡറെ കൊന്ന കേസിൽ പ്രതി അറസ്റ്റിലായി. റസ്‌റ്റോറന്‍റ് നടത്തുകയായിരുന്ന സംഗീതയെ(59) കൊന്ന കേസിലെ പ്രതിയായ രാജേഷി(23)നെയാണ് വെള്ളിയാഴ്ച അറസ്‌റ്റ് ചെയ്തത്.

സംഗീത നടത്തിയിരുന്ന റസ്‌റ്റോറന്‍റിലെ പാചകക്കാരനായിരുന്നു രാജേഷ്. രാജേഷിൽ നിന്നും നിരന്തരം ലൈംഗിക പീഡനത്തതിനിരയായ സംഗീത ഇനിയും ഇത് തുടർന്നാൽ പോലീസിൽ പരാതി നൽകുമെന്ന് പറയുകയും രാജേഷ് ഇതിൽ പ്രകോപിതനായി കൊലപാതകം നടത്തുകയുമായിരുന്നു. സംഗീതയെ കഴുത്ത് മുറിച്ച് കൊലപ്പെടുത്തി ഡ്രമ്മിൽ വലിച്ചെറിഞ്ഞ ശേഷം സംഗീതയുടെ വീട്ടിൽ നിന്ന് 20,000 രൂപയും ഇയാൾ മോഷ്ടിച്ചിരുന്നു. ഡ്രമ്മിൽ നിന്ന് ദുർഗന്ധം വന്നതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ബുധനാഴ്ച സംഗീതയുടെ മൃതദേഹം കണ്ടെത്തിയത്. ഒരു മാസം മുൻപാണ് നഗരത്തിൽ 'ട്രാൻസ് കിച്ചൻ' എന്ന പേരിൽ റസ്‌റ്റോറന്‍റ് തുറന്നതും രാജേഷിനെ പാചകക്കാരനായി നിയമിക്കുകയും ചെയ്തതത്.

ABOUT THE AUTHOR

...view details