കേരളം

kerala

ചീഫ് ജസ്റ്റിസിനെതിരായ ലൈംഗിക പരാതി; സത്യവാങ്മൂലം ഇന്ന് പരിശോധിക്കും

By

Published : Apr 24, 2019, 10:37 AM IST

സത്യവാങ്മൂലം പരിശോധിക്കാനായി ഇന്നലെ കോടതി ചേര്‍ന്നെങ്കിലും അഭിഭാഷകൻ കോടതിയിൽ എത്താത്തതുകൊണ്ട് കേസ് ഇന്നത്തേക്ക് മാറ്റുകയായിരുന്നു.

ചീഫ് ജസ്റ്റിസിനെതിരായ ലൈംഗിക പരാതി; സത്യവാങ്മൂലം ഇന്ന് പരിശോധിക്കും

ഡല്‍ഹി: ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിയെ ലൈംഗിക ആരോപണത്തിൽ കുടുക്കാൻ ഒന്നര കോടി രൂപ വാഗ്ദാനം ലഭിച്ചെന്ന അഭിഭാഷകൻ ഉത്സവ് സിംഗ് ബയസിന്‍റെ സത്യവാങ്മൂലം ഇന്ന് സുപ്രീംകോടതി പരിശോധിക്കും.

ജസ്റ്റിസുമാരായ റോഹിന്ദൻ നരിമാൻ, അരുണ്‍ മിശ്ര, ദീപക് ഗുപ്ത എന്നിവരാണ് കേസ് പരിഗണിക്കുക. ചീഫ് ജസ്റ്റിസിനെതിരായ ലൈംഗികാരോപണത്തിന് പിന്നിൽ ജെറ്റ് എയർവേയ്‍സ് ഉടമ നരേഷ് ഗോയലും വാതുവയ്പ്പുകാരനും ഇടനിലക്കാരനുമായ രമേശ് ശർമയുമാണെന്ന് ആരോപിച്ചാണ് ഉത്സവ് സിംഗ് സത്യവാങ്മൂലം നല്‍കിയത്. പ്രതിസന്ധിയിലായ ജെറ്റ് എയർവേയ്‍സിനെതിരായ ഹർജി സുപ്രീംകോടതി പരിഗണിക്കാനിരിക്കെ അനുകൂല വിധി കിട്ടാനും കടങ്ങൾ എഴുതിത്തള്ളാനുമായി നരേഷ് ഗോയൽ ചീഫ് ജസ്റ്റിസിന് കോഴ കൊടുക്കാൻ ശ്രമിച്ചെന്നും ഉത്സവ് സിംഗ് ആരോപിച്ചു. ജെറ്റ് എയർവേയ്‍സിൽ ദാവൂദ് ഇബ്രാഹിമിന് നിക്ഷേപമുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി.

അതേസമയം ചീഫ് ജസ്റ്റിസിനെതിരായ ലൈംഗികാതിക്രമ പരാതി ജഡ്ജിമാരുടെ മൂന്നംഗ സമിതി പരിശോധിക്കും. നിലവിൽ രഞ്ജൻ ഗൊഗോയ്ക്ക് ശേഷം സുപ്രീം കോടതിയിലെ മുതിർന്ന അംഗമായ ജസ്റ്റിസ് എസ് എ ബോബ്ഡേ അദ്ധ്യക്ഷനായ മൂന്നംഗ സമിതിയാണ് പരാതിയിലെ തുടർ നടപടികൾ തീരുമാനിക്കുക. ജസ്റ്റിസ് എൻ വി രമണ, ഇന്ദിര ബാനർജി എന്നിവരാണ് മറ്റ് അംഗങ്ങൾ.

ABOUT THE AUTHOR

...view details