കേരളം

kerala

ETV Bharat / bharat

ചീഫ് ജസ്റ്റിസിനെതിരായ ലൈംഗികാരോപണം; അന്വേഷിക്കണമെന്ന് സുപ്രീംകോടതി - sexual allegation

ചീഫ് ജസ്റ്റിസിനെതിരായ ആക്ഷേപമല്ല, ഗൂഢാലോചനയാണ് ബെഞ്ച് പരിഗണിക്കുന്നതെന്ന് ജസ്റ്റിസ് നരിമാൻ.

ഗൂഢാലോചന അന്വേഷിക്കാൻ സുപ്രീംകോടതിയുടെ ഉത്തരവ്

By

Published : Apr 24, 2019, 7:49 PM IST

ന്യൂഡൽഹി:ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിക്കെതിരെ ഉയർന്ന ലൈംഗികാരോപണത്തിൽ കൂടുതൽ അന്വേഷണം നടത്തണമെന്ന് സുപ്രീംകോടതി. ജസ്റ്റിസ് അരുൺ മിശ്ര, ജസ്റ്റിസ് ആർ എഫ് നരിമാൻ, ജസ്റ്റിസ് ദീപക് ഗുപ്ത തുടങ്ങിയവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്. ചീഫ് ജസ്റ്റിസിനെതിരായ ആക്ഷേപമല്ല, മറിച്ച് ചീഫ് ജസ്റ്റിസിന് എതിരായ ഗൂഢാലോചനയാണ് ബെഞ്ച് പരിഗണിക്കുന്നതെന്ന് ജസ്റ്റിസ് നരിമാൻ പറഞ്ഞു. ആരോപണത്തെ കുറിച്ച് വിശദമായി അന്വേഷിക്കുമെന്നും അല്ലെങ്കിൽ സുപ്രീംകോടതി നിലനിൽക്കില്ലെന്നും അരുൺ മിശ്ര കൂട്ടിച്ചേർത്തു. മുൻ വിധിയോടുകൂടി അന്വേഷണം പാടില്ലെന്ന് മുതിർന്ന അഭിഭാഷക ഇന്ദിരാ ജയ്സിംഗ് ആവശ്യപ്പെട്ടു.

ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിക്കെതിരെ ലൈംഗിക പീഡന ആരോപണമുയർത്താൻ വൻ ഗൂഢാലോചന നടന്നുവെന്ന അഭിഭാഷകന്‍റെ വെളിപ്പെടുത്തൽ അതീവ ഗൗരവത്തോടെയാണ് സുപ്രീംകോടതി കണക്കിലെടുത്തത്. കോടതി വിളിച്ചുവരുത്തിയതിനെ തുടർന്ന് സിബിഐ ജോയിന്‍റ് ഡയറക്ടർ, ഐബി ജോയിന്‍റ് ഡയറക്ടർ, ഡൽഹി പൊലീസ് കമ്മീഷൻ എന്നിവർ കോടതിയിലെത്തി. ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ ബെഞ്ച് കൂടിക്കാഴ്ച്ച നടത്തി. വെളിപ്പെടുത്തൽ നടത്തിയ അഭിഭാഷകൻ ഉത്സവ്സിംങ് ബയിൻസ് സുപ്രീംകോടതിയിൽ മുദ്രവച്ച കവറിൽ തെളിവുകൾ കൈമാറിയിട്ടുണ്ട്.

ABOUT THE AUTHOR

...view details