ന്യൂഡൽഹി: മഹ ചുഴലിക്കാറ്റ് ഗുജറാത്ത് തീരത്തേക്ക്. ഇന്ത്യന്‍ കാലാവസ്ഥ വകുപ്പ് ജാഗ്രത നിര്‍ദേശം നല്‍കി. ദേവഭൂമി- ദ്വാരക ജില്ലക്കും ദിയുവിനും ഇടയിലുള്ള തീരത്ത് ചുഴലിക്കാറ്റിനെ തുടര്‍ന്ന് മണ്ണിടിച്ചിൽ ഉണ്ടാകുമെന്നാണ് കാലാവസ്ഥാ വകുപ്പിന്‍റെ പ്രവചനം. നാളെ ഉച്ചയോടെ ദിയുവിന് ചുറ്റുമുള്ള ഗുജറാത്ത് തീരം കടന്ന് ചുഴലിക്കാറ്റ് പരമാവധി 70-80 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കുമെന്നാണ് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
മഹ ചുഴലിക്കാറ്റ് ഇന്ന് ഗുജറാത്ത് തീരത്തെത്തും; ജാഗ്രത നിര്‍ദേശം - imd news latest
സുരക്ഷക്കായി ഇന്ത്യൻ വ്യോമസേന ജാംനഗറിലെ ദേശീയ ദുരന്ത നിവാരണ സേനയെ (എൻഡിആർഎഫ്) വിന്യസിച്ചു.
അടുത്ത 12 മണിക്കൂറിനുള്ളിൽ മഹ ചുഴലിക്കാറ്റിന്‍റെ വേഗത കുറയും. തുടർന്നുള്ള 24 മണിക്കൂറിനുള്ളിൽ തീവ്രമാകാനും സാധ്യതയുണ്ട്. തുടക്കത്തിൽ പടിഞ്ഞാറ്-വടക്കുപടിഞ്ഞാറൻ ഭാഗത്തേക്കും പിന്നീട് വടക്ക്- വടക്കുപടിഞ്ഞാറൻ ഭാഗത്തേക്കും പടിഞ്ഞാറൻ ബംഗാളിലേക്കും അടുത്തുള്ള വടക്കൻ ഒഡീഷ, ബംഗ്ലാദേശ് തീരങ്ങളിലേക്കും നീങ്ങാൻ സാധ്യതയുണ്ട്. സുരക്ഷക്കായി ഇന്ത്യൻ വ്യോമസേന ജാംനഗറിലെ ദേശീയ ദുരന്ത നിവാരണ സേനയെ വിന്യസിച്ചു. നൂറ്റിനാല്‍പ്പതോളം എൻഡിആർഎഫ് ഉദ്യോഗസ്ഥരും എട്ട് ടൺ ദുരിതാശ്വാസ സാമഗ്രികളും സജ്ജമാക്കിയിട്ടുണ്ട്. രക്ഷാപ്രവർത്തനങ്ങൾ കൂടുതൽ വ്യാപിപ്പിക്കുന്നതിനായി നൂറോളം പേരെ കൂടി അഹമ്മദാബാദിലേക്ക് അയക്കും.