കേരളം

kerala

ETV Bharat / bharat

നിരവധി ഭാഷകൾ ഉള്ളത് ഇന്ത്യയുടെ ബലഹീനതയല്ലെന്ന്  രാഹുല്‍ ഗാന്ധി

രാജ്യത്തെ 23 ഭാഷകള്‍ പേരെടുത്ത് പറഞ്ഞായിരുന്നു രാഹുലിന്‍റെ ട്വീറ്റ്. കഴിഞ്ഞ ദിവസം ഹിന്ദി ദിനാഘോഷത്തോട് അനുബന്ധിച്ചാണ് ഒരു രാജ്യം ഒരു ഭാഷ എന്ന പ്രസ്‌താവന അമിത് ഷാ നടത്തിയത്.

അമിത് ഷായ്‌ക്കെതിരെ രാഹുല്‍ ഗാന്ധി: നിരവധി ഭാഷകൾ ഉള്ളത് ഇന്ത്യയുടെ ബലഹീനതയല്ലെന്ന് ട്വീറ്റ്

By

Published : Sep 17, 2019, 10:23 AM IST

ന്യൂഡൽഹി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ ഒരു രാഷ്‌ട്രം, ഒരു ഭാഷ പ്രസ്‌താവനയ്‌ക്കെതിരെ മുന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. നിരവധി ഭാഷകൾ ഉള്ളത് ഇന്ത്യയുടെ ബലഹീനതയല്ലെന്ന് രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്‌തു. രാജ്യത്തെ 23 ഭാഷകള്‍ പേരെടുത്ത് പറഞ്ഞായിരുന്നു രാഹുലിന്‍റെ ട്വീറ്റ്.

കഴിഞ്ഞ ദിവസം ഹിന്ദി ദിനാഘോഷത്തോട് അനുബന്ധിച്ചാണ് ഹിന്ദിയെ മുന്‍ നിര്‍ത്തി, ഒരു രാജ്യം ഒരു ഭാഷ എന്ന പ്രസ്‌താവന അമിത് ഷാ നടത്തിയത്. ഇതിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധം നടക്കുന്നതിനിടെയാണ് രാഹുലിന്‍റെ ട്വീറ്റ്.

ഷായുടെ പരാമർശത്തെത്തുടർന്ന് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ വ്യാപകമായി പ്രതിഷേധ പ്രകടനങ്ങള്‍ നടന്നു. ഡിഎംകെയും മറ്റ് പ്രതിപക്ഷ പാർട്ടികളും വിഷയത്തില്‍ തങ്ങള്‍ക്കുള്ള പ്രതിഷേധം അറിയിച്ചിരുന്നു.

ഇന്ത്യൻ ഭരണഘടനാ സ്രഷ്ടാക്കൾ പക്വതയോടെ പരിഹരിച്ച തന്ത്രപ്രധാനമായ വിഷയത്തിൽ വിവാദങ്ങള്‍ ഉണ്ടാക്കരുതെന്ന് കോണ്‍ഗ്രസ് പറഞ്ഞു. കശ്‌മീര്‍ വിഷയം ഉയര്‍ത്തിക്കാട്ടിയായിരുന്നു കോണ്‍ഗ്രസിന്‍റെ വിമര്‍ശനം.

ABOUT THE AUTHOR

...view details