ഭുവനേശ്വര്‍: ബെംഗാള്‍ ഉള്‍ക്കടലിലുണ്ടായ നൂനമര്‍ദ്ദത്തെ തുടര്‍ന്ന് ഒറീഷയിലെ പല മേഖലയിലും കനത്ത മഴയ്‌ക്ക് സാധ്യത. പ്രളയ മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ എല്ലാ ജില്ലാ ഭരണകൂടങ്ങള്‍ക്കും നിര്‍ദേശം നല്‍കിയതായി സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു. സംസ്ഥാനത്തിന്‍റെ പലയിടത്തും കേന്ദ്ര കലാവസ്ഥ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. അടുത്ത നാല് ദിവസത്തേക്ക് ഒഡീഷയില്‍ കനത്ത മഴയ്‌ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് ട്വീറ്റ് ചെയ്‌തു.
ന്യൂനമര്‍ദ്ദം; ഒഡീഷയില്‍ കനത്ത മഴയ്‌ക്ക് സാധ്യത - ബെംഗാള്‍ ഉള്‍ക്കടലിലുണ്ടായ നൂനമര്‍ദ്ദം
തീരമേഖലയില്‍ ഇന്ന് മുതല്‍ നാല് ദിവസത്തേക്ക് മത്സ്യബന്ധനത്തിന് പോകരുതെന്ന് നിര്‍ദേശം.

സംസ്ഥാനത്തെ മല്‍കന്‍ഗിരി, ദേന്‍കനാല്‍, കന്ധമല്‍, കൊരാപുത്ത്, രയാഗഡ, ഗഞ്ചം എന്നീ ജില്ലകളില്‍ അടുത്ത 24 മണിക്കൂറിലേക്ക് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഇന്ന് മുതല്‍ നാല് ദിവസത്തേക്ക് മത്സ്യബന്ധനത്തിന് പോകരുതെന്നും പ്രത്യേക ദുരന്ത നിവാരണ കമ്മിഷണര്‍ ജില്ലാ കലക്ടര്‍മാര്‍ക്ക് നല്‍കിയ നിര്‍ദേശത്തില്‍ പറഞ്ഞു. ഒഡീഷയുടെ തീരമേഖലയില്‍ ഇടിയോടു കൂടിയ മഴയ്‌ക്ക് സാധ്യതയുണ്ടെന്നും സംസ്ഥാനത്തിന്‍റെ ദക്ഷിണ മേഖലയില്‍ ഒക്ടോബര്‍ 23 വരെ ശക്തമായ മഴയുണ്ടാകുമെന്നും ഐഎംഡി ഭുവനേശ്വര്‍ ഡയറക്ടര്‍ എച്ച് ആര്‍ ബിസ്‌വാസ് പറഞ്ഞു.