മധ്യപ്രദേശിൽ കൊവിഡ് കേസുകൾ 2700 കടന്നു - ഭോപ്പാൽ
സംസ്ഥാനത്ത് ഇതുവരെ 105 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്.
മധ്യപ്രദേശിലെ കൊവിഡ് കേസുകൾ 2700 കടന്നു
ഭോപ്പാൽ: മധ്യപ്രദേശിൽ 78 പുതിയ കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്‌തു. ഇതോടെ സംസ്ഥാനത്തെ കൊവിഡ് ബാധിതരുടെ എണ്ണം 2715 ആയി ഉയർന്നു. 105 പേരാണ് കൊവിഡ് ബാധിച്ച് സംസ്ഥാനത്ത് മരിച്ചത്. അതേസമയം ഇന്ത്യയിലെ കൊവിഡ് കേസുകൾ 1,01,139 ആയി. 58,802 സജീവ കേസുകളാണ് രാജ്യത്ത് നിലവിലുള്ളത്.