ന്യൂഡൽഹി:2500 രൂപയെത്തുടർന്നുണ്ടായ തർക്കത്തിൽ പതിനേഴുകാരൻ സുഹൃത്തിനെ കൊലപ്പെടുത്തി. ഡൽഹിയിലെ മൈതാൻ ഗർഹിക്ക് സമീപത്തെ വനമേഖലയിൽ വെച്ചാണ് പ്രതി അറസ്റ്റിലായത്. സംഭവ സമയം പ്രതിയും കൊല്ലപ്പെട്ട കൗമാരക്കാരനും മയക്ക് മരുന്ന ഉപയോഗിച്ചിരുന്നതായി പൊലീസ് പറഞ്ഞു.
പണത്തെ ചൊല്ലി തർക്കം; സുഹൃത്തിനെ 17കാരൻ കൊലപ്പെടുത്തി - സുഹൃത്തിനെ കൊലപ്പെടുത്തിയ 17 കാരൻ
കൊലപാതക വിവരം അറിഞ്ഞതിനെത്തുടർന്ന് പൊലീസ് നടത്തിയ തെരച്ചിലിൽ കൊല്ലപ്പെട്ട കൗമാരക്കാരന്‍റെ മൃതദേഹം കണ്ടെത്തി.
പണത്തെ ചൊല്ലിയുള്ള തർക്കം; സുഹൃത്തിനെ കൊലപ്പെടുത്തിയ 17 കാരൻ
സംഭവത്തെക്കുറിച്ച് പ്രതി പിതാവിനോട് പറയുകയും പിതാവ് പൊലീസിൽ വിവരം അറിയിക്കുകയുമായിരുന്നു. കൊലപാതക വിവരം അറിഞ്ഞതിനെത്തുടർന്ന് പൊലീസ് നടത്തിയ തെരച്ചിലിൽ കൊല്ലപ്പെട്ട കൗമാരക്കാരന്‍റെ മൃതദേഹം കണ്ടെത്തി.
തലക്കേറ്റ ക്ഷതമാണ് മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തതായി പൊലീസ് പറഞ്ഞു.