കേരളം

kerala

ETV Bharat / bharat

നിർഭയ കഴിഞ്ഞ് ഏഴ് വർഷം, സ്ത്രീ സുരക്ഷ ഇന്നും ചോദ്യ ചിഹ്നം ! - ദേശീയ ക്രൈം റെക്കോർഡ്സ് ബ്യൂറോ (എൻ‌സി‌ആർ‌ബി) 2017 റിപ്പോർട്ട്

സ്ത്രീ സുരക്ഷ.. പ്രായം, വര്‍ഗ്ഗ വര്‍ണ്ണ വ്യത്യാസമില്ലാതെ നേരവും കാലവും പരിഗണിക്കതെ സ്ത്രീകൾ ഇന്ന് അതിക്രമത്തിന്‍റെ നിഴലിലായി കഴിഞ്ഞു. സ്ത്രീ സുരക്ഷിതത്വം എന്ന ചോദ്യം അനുദിനം ഉയർന്നുവരുന്നു. നിർഭയയും സൗമ്യയും ജിഷയുമൊക്കെ ഉദാഹരണങ്ങളും ഓർമ്മകളുമായി തുടരുന്നു. ഇതിനെതിരെ സ്ത്രീ-പുരുഷഭേദമന്യേ ഒരുമിച്ച് പൊരുതിയാല്‍ മാത്രമെ ഇന്ത്യയെ ആധുനിക ജനാധിപത്യ രാഷ്ട്രമാക്കി ഉയര്‍ത്താനാകൂ.

Seven years after Nirbhaya  women safety still a 'question mark'  നിർഭയ കഴിഞ്ഞ് ഏഴ് വർഷം  സ്ത്രീ സുരക്ഷ ഇന്നും ചോദ്യ ചിന്ഹം!  സ്ത്രീ സുരക്ഷ  ദേശീയ ക്രൈം റെക്കോർഡ്സ് ബ്യൂറോ (എൻ‌സി‌ആർ‌ബി) 2017 റിപ്പോർട്ട്  National Crime records bureau
women safety

By

Published : Nov 30, 2019, 8:51 AM IST

Updated : Nov 30, 2019, 1:53 PM IST

ന്യൂഡൽഹി: ഹൈദരാബാദിൽ അടുത്തിടെ നടന്ന അതിക്രൂരമായ പീഡനത്തിനും കൊലപാതകത്തിനും പിന്നാലെ ഉയർന്നുവന്ന പൊതുജനങ്ങളുടെ പ്രതിഷേധത്തോടെ, ഇത്തരം ഗുരുതരമായ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവരെ കുറിച്ച് ഇടിവി ഭാരത് ജനങ്ങളുടെ അഭിപ്രായം തേടി. ഇത്തരക്കാർക്ക് വധശിക്ഷ നൽകണമെന്നാണ് ഭൂരിപക്ഷ അഭിപ്രായം. പ്രതികളുടെ മേൽ ശക്തമായ നടപടികൾ ഉണ്ടായാൽ മാത്രമേ ദിനം പ്രതി വർദ്ധിച്ചുകൊണ്ടിരിക്കുന്ന ഇത്തരം സംഭവങ്ങൾക്ക് അറുതി വരുത്താൻ കഴിയൂവെന്നും ചിലർ അഭിപ്രായപ്പെട്ടു.

ദേശീയ ക്രൈം റെക്കോർഡ്സ് ബ്യൂറോ (എൻ‌സി‌ആർ‌ബി) 2017 റിപ്പോർട്ട്

ദേശീയ ക്രൈം റെക്കോർഡ്സ് ബ്യൂറോ (എൻ‌സി‌ആർ‌ബി) 2017 റിപ്പോർട്ട്:

ഹൈദരാബാദ്:ഹൈദരാബാദിൽ 27 കാരിയായ വെറ്റിനറി ഡോക്ടറുടെ മരണം രാജ്യത്തുടനീളം സ്ത്രീ സുരക്ഷ സംബന്ധിച്ച ചോദ്യങ്ങൾ ഉയർത്തുന്നു. ഷംഷാബാദ് ടോൾ പ്ലാസയ്ക്ക് സമീപം ഇരുചക്രവാഹനം തകരാറിലായ സ്ത്രീയെ നാല് പുരുഷന്മാർ സമീപിച്ചു. ലൈംഗികമായി പീഡിപ്പിക്കുകയും പിന്നീട് കൊലപ്പെടുത്തുകയും മൃതദേഹം ചതൻപള്ളി ഗ്രാമത്തിനടുത്തുള്ള ഔട്ടർ റിംഗ് അണ്ടർപാസ് റോഡിൽ വെച്ച് കത്തിക്കുകയും ചെയ്തു. കുടുംബാംഗങ്ങളുടെ പരാതിയുടെയും പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിന്‍റെ അടിസ്ഥാനത്തിൽ നാല് പ്രതികളെ പിടികൂടാൻ പൊലീസിന് കഴിഞ്ഞു. ഇത്തരം സംഭവങ്ങളുണ്ടായാൽ പൊലീസുമായി ബന്ധപ്പെടാൻ ഷീ ടീമുകൾ ഉൾപ്പടെയുള്ളവയുടെ വിശദാംശങ്ങൾ പൊലീസ് പങ്കുവെച്ചു.
കുറ്റകൃത്യത്തിന്‍റെ വ്യാപ്തി രാജ്യത്തെ നടുക്കിയിരിക്കുകയാണ്. പ്രതികൾക്ക് കർശന ശിക്ഷ നൽകണമെന്നാണ് ജനങ്ങളുടെ ആവശ്യം. നമ്മുടെ രാജ്യത്ത് സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളുടെ ഭീകരമായ യാഥാർത്ഥ്യം മനസിലാക്കണമെങ്കിൽ നാഷണൽ ക്രൈം റെക്കോർഡ് ബ്യൂറോ (എൻ‌സി‌ആർ‌ബി) 2017 റിപ്പോർട്ട് വിലയിരുത്തേണ്ടതുണ്ട്. റിപ്പോർട്ട് അനുസരിച്ച്, സ്ത്രീകൾക്കെതിരായ 3,59,849 കേസുകൾ ഇന്ത്യയിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളിൽ ഭൂരിഭാഗം കേസുകളും രജിസ്റ്റർ ചെയ്തിരിക്കുന്നത് "ഭർത്താവിന്‍റെ അല്ലെങ്കിൽ അയാളുടെ ബന്ധുക്കളിൽ നിന്നുണ്ടാകുന്ന പീഡനങ്ങൾ" (27.9%), , "മാനഹാനി"(21.7%) "തട്ടിക്കൊണ്ടുപോകൽ" (20.5%), "ബലാത്സംഗം"(7.0%). ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത് ഉത്തർപ്രദേശിലാണ്(56,011). ഇന്ത്യയിൽ 15-49 വയസ്സിനിടയിലുള്ള 30% സ്ത്രീകൾ 15 വയസ് മുതൽ ശാരീരിക അതിക്രമങ്ങൾ നേരിടുന്നതായി നാഷണൽ ഫാമിലി ഹെൽത്ത് സർവേ (എൻഎച്ച്എഫ്എസ് -4) പറയുന്നു. 15-49 വയസ്സിനിടയിലുള്ള 6% സ്ത്രീകൾ ജീവിതത്തിലൊരിക്കലെങ്കിലും ലൈംഗിക അതിക്രമങ്ങൾ അനുഭവിച്ചിട്ടുണ്ടെന്നും റിപ്പോർട്ട് വെളിപ്പെടുത്തുന്നു. വിവാഹിതരായ സ്ത്രീകളിൽ 3% പേരും ഭർത്താക്കന്മാരിൽ നിന്ന് ലൈംഗികമോ വൈകാരികമോ ആയ അക്രമങ്ങൾ നേരിട്ടിട്ടുണ്ട്. ഇന്ത്യയുടെ ശരാശരി നിരക്ക് ബലാത്സംഗ കേസുകൾ 6.3 ശതമാനം ആണ്. സിക്കിം, ദില്ലി തുടങ്ങിയ സ്ഥലങ്ങളിൽ ഇത് യഥാക്രമം 30.3, 22.5 എന്നിങ്ങനെയാണ്. തമിഴ്‌നാട്ടിൽ ഒന്നിൽ താഴെയാണ് നിരക്ക്.

Last Updated : Nov 30, 2019, 1:53 PM IST

ABOUT THE AUTHOR

...view details