രാജസ്ഥാനിൽ ഏഴുവയസുകാരിയെ ബലാത്സംഗം ചെയ്തു - പീഡനം
21 വയസുകാരനായ പ്രതി മിഠായി നൽകാമെന്ന് പറഞ്ഞ് വശീകരിച്ച് ആളൊഴിഞ്ഞ സ്ഥലത്ത് എത്തിച്ചാണ് പെൺകുട്ടിയെ പീഡിപ്പിച്ചത്
രാജസ്ഥാനിൽ ഏഴുവയസുകാരിയെ ബലാത്സംഗം ചെയ്തു
ജയ്പൂർ:രാജസ്ഥാനിലെ ഭരത്പൂർ ജില്ലയിൽ ഏഴ് വയസുകാരിയെ ബലാത്സംഗം ചെയ്തതായി പരാതി. ജില്ലയിലെ ലഖൻപൂർ പ്രദേശത്താണ് സംഭവം. പ്രതിയായ ലോകേഷ് ജാദവ് (21) പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മിഠായി നൽകാമെന്ന് പറഞ്ഞ് വശീകരിച്ച് ആളൊഴിഞ്ഞ സ്ഥലത്ത് കൊണ്ട് പോയി ബലാത്സംഗം ചെയ്യുകയായിരുന്നു. ഇത് കണ്ട അയൽവാസിയാണ് കുട്ടിയുടെ വീട്ടിൽ വിവരം അറിയിച്ചത്. തുടർന്ന് പൊലീസിൽ പരാതി നൽകുകയായിരുന്നു. പോക്‌സോ ആക്ട് ചുമത്തി പ്രതിക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തു.