രാജസ്ഥാനിലെ അൽവാറിൽ ഏഴുവയസുകാരിയെ ബലാത്സംഗം ചെയ്തു; പ്രതി പിടിയില്‍ - Seven-year-old girl raped in Rajasthan's Alwar
വീടിന്‍റെ വരാന്തയിൽ ഉറങ്ങിക്കിടന്ന ഏഴ് വയസുകാരിയെ വീട്ടിൽ നിന്ന് തട്ടിക്കൊണ്ടുപോയി ആളൊഴിഞ്ഞ സ്ഥലത്ത് എത്തിച്ച് ബലാത്സംഗം ചെയ്യുകയായിരുന്നു
ജയ്പൂർ: രാജസ്ഥാനിലെ അൽവാർ ജില്ലയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്തയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ആൽവാർ സ്വദേശി നിരഞ്ജൻ കുമാർ(30) ആണ് അറസ്റ്റിലായത്. ബുധനാഴ്ച രാത്രി വീടിന്‍റെ വരാന്തയിൽ ഉറങ്ങിക്കിടന്ന ഏഴ് വയസുകാരിയെ വീട്ടിൽ നിന്ന് തട്ടിക്കൊണ്ടുപോയി ആളൊഴിഞ്ഞ സ്ഥലത്ത് എത്തിച്ച് ഇയാൾ ബലാത്സംഗം ചെയ്യുകയായിരുന്നു. പെൺകുട്ടിയുടെ വീട്ടുകാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പ്രതിക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തിട്ടുണ്ട്. പെൺകുട്ടിയുടെ വൈദ്യപരിശോധനയിൽ ബലാത്സംഗത്തിന് ഇരയായതായി സ്ഥിരീകരിച്ചു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണ്.