ജയ്‌പൂര്‍: രാജസ്ഥാനില്‍ ഏഴുവയസുകാരിയെ ബലാത്സംഗം ചെയ്‌ത് കൊലപ്പെടുത്തി. ജയ്‌പൂരിലെ വിശ്വകര്‍മ മേഖലയിലാണ് കൊലപാതകം നടന്നത്. മദ്യലഹരിയിലായിരുന്ന കുട്ടിയുടെ അമ്മാവനാണ് പ്രതിയെന്ന് പൊലീസ് സംശയിക്കുന്നു. സമീപത്തുള്ള അമ്മാവന്‍റെ വീട്ടില്‍ അമ്മൂമ്മയോടൊപ്പം കളിക്കാന്‍ പോയിരിക്കുകയായിരിന്നു പെണ്‍കുട്ടി.
രാജസ്ഥാനില്‍ ഏഴുവയസുകാരിയെ ബലാത്സംഗം ചെയ്‌ത് കൊലപ്പെടുത്തി - crime news
കുട്ടിയുടെ അമ്മാവന്‍റെ വീട്ടില്‍ നിന്നാണ് മൃതദേഹം കണ്ടെത്തുന്നത്. കേസില്‍ അന്വേഷണം പുരോഗമിക്കുകയാണ്.
![രാജസ്ഥാനില്‍ ഏഴുവയസുകാരിയെ ബലാത്സംഗം ചെയ്‌ത് കൊലപ്പെടുത്തി Jaipur rape case Rajasthan rape case ഏഴുവയസുകാരിയെ ബലാത്സംഗം ചെയ്‌ത് കൊലപ്പെടുത്തി രാജസ്ഥാന്‍ ക്രൈം ന്യൂസ് ക്രൈം ലേറ്റസ്റ്റ് ന്യൂസ് crime news crime latest news](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9974992-718-9974992-1608699307455.jpg)
രാജസ്ഥാനില്‍ ഏഴുവയസുകാരിയെ ബലാത്സംഗം ചെയ്‌ത് കൊലപ്പെടുത്തി
വൈകുന്നേരമായിട്ടും കുട്ടി വരാത്തതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കുട്ടിയുടെ അമ്മാവന്‍റെ വീട്ടില്‍ നിന്നും മൃതദേഹം കണ്ടെത്തുന്നത്. പെണ്‍കുട്ടിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയതാണെന്നാണ് കരുതുന്നത്. ഫോറന്‍സിക് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. കേസില്‍ അന്വേഷണം പുരോഗമിക്കുകയാണ്.