ന്യൂഡൽഹി: അടുത്ത വർഷം ഏപ്രിൽ-മെയ് മാസത്തിനുള്ളിൽ ഏഴ് റാഫേൽ യുദ്ധവിമാനങ്ങൾ ഇന്ത്യയിലെത്തുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്. ഫ്രാൻസ് സന്ദർശനത്തിനു ശേഷം വ്യാഴാഴ്‌ച രാത്രി ഡൽഹിയിലെത്തിയ മന്ത്രി മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു. 1800 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കാൻ ഈ യുദ്ധവിമാനത്തിന് സാധിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരിശ്രമത്തിന്‍റെ ഫലമാണ് ഈ നേട്ടമെന്ന് രാജ്‌നാഥ് സിങ് അഭിപ്രായപ്പെട്ടു. ഫ്രാൻസ് സന്ദർശനം വലിയ വിജയമായിരുന്നെന്നും ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മാക്രോണുമായി കൂടിക്കാഴ്‌ച നടത്തിയതായും രാജ്‌നാഥ് സിങ് പറഞ്ഞു.
അടുത്ത വർഷം ഏഴ് റാഫേൽ യുദ്ധവിമാനങ്ങൾ ഇന്ത്യയിലെത്തും: രാജ്‌നാഥ് സിങ് - രാജ്‌നാഥ് സിങ്
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരിശ്രമത്തിന്‍റെ ഫലമാണ് ഈ നേട്ടമെന്നും അടുത്ത വർഷം ഏപ്രിൽ-മെയ് മാസത്തിനുള്ളിൽ ഏഴ് റാഫേൽ യുദ്ധവിമാനങ്ങൾ ഇന്ത്യയിലെത്തുമെന്നും രാജ്‌നാഥ് സിങ് പറഞ്ഞു.
![അടുത്ത വർഷം ഏഴ് റാഫേൽ യുദ്ധവിമാനങ്ങൾ ഇന്ത്യയിലെത്തും: രാജ്‌നാഥ് സിങ്](https://etvbharatimages.akamaized.net/etvbharat/prod-images/768-512-4714751-121-4714751-1570744685432.jpg)
ശാസ്‌ത്ര പൂജ ചെയ്‌തതിനെതിരെയുള്ള വിവാദങ്ങൾക്ക് അദ്ദേഹം മറുപടി പറഞ്ഞതിങ്ങനെ, "ആളുകൾക്ക് എന്തും പറയാം. എനിക്ക് ശരിയാണെന്ന് തോന്നിയത് ഞാൻ ചെയ്‌തു. ഇത് എന്‍റെ വിശ്വാസമാണ്. ഞാനത് തുടരും. എല്ലാ കാര്യത്തിലും ഒരു ദൈവീക ശക്‌തിയുണ്ട്. ഞാനതിൽ വിശ്വസിക്കുന്നു. ഏത് മതത്തിൽപെട്ടവർക്കും തങ്ങളുടെ വിശ്വാസത്തിനനുസരിച്ച് പ്രാർത്ഥിക്കാം. ഞാനതിന് എതിരല്ല. കോൺഗ്രസിന് ഇക്കാര്യത്തിൽ ഒരു എതിരഭിപ്രായം ഉണ്ടെന്ന് എനിക്കറിയാം. എന്നാൽ അതായിരിക്കില്ല എല്ലാവരുടെയും അഭിപ്രായം." പ്രതിരോധശേഷി വർധിപ്പിച്ച് ആരെയും ഭയപ്പെടുത്താൻ ഇന്ത്യക്ക് ഉദ്ദേശമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.