ആന്ധ്രയിൽ നദിയിൽ വീണ് ഏഴ് പേരെ കാണാതായി
ശവസംസ്‌കാര ചടങ്ങുകളിൽ പങ്കെടുക്കാനെത്തിയവരെയാണ് നദിയിൽ കാണാതായതെന്ന് പൊലീസ് പറഞ്ഞു.
ആന്ധ്രയിൽ പെന്ന നദിയിൽ വീണ് ഏഴ് പേരെ കാണാതായി
അമരാവതി: ആന്ധ്രയിലെ കടപ്പ ജില്ലയിൽ പെന്ന നദിയിൽ വീണ് ഏഴ് പേരെ കാണാതായി. തിരുപ്പതി സ്വദേശികളെയാണ് കാണാതായത്. ശവസംസ്‌കാര ചടങ്ങുകളിൽ പങ്കെടുക്കാനെത്തിയവരെയാണ് നദിയിൽ കാണാതായതെന്ന് പൊലീസ് പറഞ്ഞു. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.