ഇംഫാല്‍: മണിപ്പൂരില്‍ തിങ്കളാഴ്‌ച ഒരു സ്‌ത്രീയടക്കം ഏഴ് പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ച ഏഴ് പേരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നെത്തിയ തൊഴിലാളികളാണ്. സംസ്ഥാനത്ത് ഇതുവരെ 78 കൊവിഡ് പോസിറ്റീവ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്‌തിട്ടുള്ളത്. ഇതില്‍ 11 പേര്‍ രോഗമുക്തി നേടി. നിലവില്‍ 67 പേരാണ് സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നതെന്ന് ആരോഗ്യ വിഭാഗം അറിയിച്ചു.
മണിപ്പൂരില്‍ ഏഴ് പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു - Manipur
രോഗം സ്ഥിരീകരിച്ച ഏഴ് പേരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നെത്തിയ തൊഴിലാളികളാണ്
മണിപ്പൂരില്‍ ഏഴ് പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു
ഏപ്രില്‍ 19ന് കൊവിഡ് മുക്ത സംസ്ഥാനമായി മണിപ്പൂരിനെ പ്രഖ്യാപിച്ചെങ്കിലും അതിഥി തൊഴിലാളികളുടെ വരവോടെ വീണ്ടും കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്‌തു. സംസ്ഥാനത്ത് ലോക്ക്‌ഡൗണ്‍ നിര്‍ദേശങ്ങള്‍ ലംഘിച്ചതിന് ഇതുവരെ 617 പേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്‌തു. 454 വാഹനങ്ങളും പിടിച്ചെടുത്തതായി പൊലീസ് വ്യക്തമാക്കി. ലോക്ക്‌ഡൗണ്‍ ലംഘിച്ചവരില്‍ നിന്നും ഇതുവരെ 62,250 രൂപ പിഴയിടാക്കിയതായി അഡീഷണല്‍ ഡിജിപി എല്‍. കൈലുണ്‍ അറിയിച്ചു.