പുതുച്ചേരി: പുതുച്ചേരിയിൽ കൊവിഡ് ബാധിച്ച് ഏഴ് പേർ കൂടി മരിച്ചു. ആകെ മരണസംഖ്യ 87 ആയി ഉയർന്നു. 264 പേർക്ക് കൂടി കൊവിഡ് ബാധിച്ചതോടെ ആകെ രോഗബാധിതരുടെ എണ്ണം 5,382 ആയി. ന്യൂമോണിയ ഗുരുതരമായി ബാധിച്ചാണ് കൂടുതൽ രോഗികളും മരിക്കുന്നത്. 38നും 80 വയസിനും ഇടയിലുള്ളവരാണ് ഒടുവില്‍ മരിച്ചത്. ജിപ്‌മെർ, ഐജിജിഎംസി, യാനം സർക്കാർ ആശുപത്രി എന്നിവിടങ്ങളിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന മൂന്ന് പുരുഷന്മാരും, ഐജിജിഎംസിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന രണ്ട് സ്ത്രീകളും കാരൈക്കൽ സർക്കാർ ആശുപത്രിയിൽ കഴിഞ്ഞിരുന്ന രണ്ട് പേരുമാണ് മരിച്ചത്.
പുതുച്ചേരിയിൽ ഏഴ് കൊവിഡ് മരണങ്ങൾ കൂടി - Puduchery covid death
പുതുച്ചേരിയിലെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 5,382 ആയി. ആകെ മരണസംഖ്യ 87.
1
ഹോം ക്വാറന്‍റൈനിലുള്ള 712 പേരടക്കം 2,094 പേർ ചികിത്സയിലാണ്. 3,201 പേർ ഇതുവരെ രോഗമുക്തി നേടി. 24 മണിക്കൂറിനുള്ളിൽ 131 പേർ രോഗമുക്തി നേടി. 958 സാമ്പിളുകൾ പരിശോധിച്ചപ്പോഴാണ് 264 പോസിറ്റീവ് കേസുകൾ കണ്ടെത്തിയത്. പോസിറ്റീവ് കേസുകളുടെ നിരക്ക് 27.5 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമാണ്. ഇതുവരെ 46,878 സാമ്പിളുകൾ പരീക്ഷിച്ചതിൽ, 40,575 നെഗറ്റീവ് കേസുകൾ കണ്ടെത്തി.