രാജസ്ഥാനിലെ സിക്കറിൽ വാഹനാപകടം; ഏഴുപേർ മരിച്ചു - സിക്കറിൽ വാഹനാപകടം
ഖതുഷ്യം ക്ഷേത്രത്തിൽ സന്ദർശനം നടത്തി വരികയായിരുന്നവരാണ് അപകടത്തിൽ മരിച്ചത്
![രാജസ്ഥാനിലെ സിക്കറിൽ വാഹനാപകടം; ഏഴുപേർ മരിച്ചു](https://etvbharatimages.akamaized.net/etvbharat/prod-images/768-512-5057079-591-5057079-1573696838844.jpg)
വാഹനാപകടം
ജയ്‌പൂർ: രാജസ്ഥാനിലെ സിക്കർ ജില്ലയിൽ നടന്ന വാഹനാപകടത്തിൽ ഏഴ് മരണം. എട്ട് പേർ പരിക്കുകളോടെ രക്ഷപ്പെട്ടു. ബുധനാഴ്‌ച രാത്രിയോടെയായിരുന്നു സംഭവം. സിക്കറിലെ ഖതുഷ്യം-റിംഗാസ് പാതയിൽ എതിർദിശയിലുള്ള ബസ് യാത്രക്കാരുമായി വന്ന മറ്റൊരു വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു. ഖതുഷ്യം ക്ഷേത്രത്തിൽ സന്ദർശനം നടത്തി വരികയായിരുന്നവരാണ് അപകടത്തിൽ മരിച്ചത്. സംഭവത്തിൽ മുഖ്യമന്ത്രി അശോക് ഗെലോട്ട് അനുശോചനം അറിയിച്ചു.