ഷിംല:ഹിമാചൽ പ്രദേശിൽ ഏഴ് പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. സംസ്ഥാനത്തെ മൊത്തം കൊവിഡ് കേസുകളുടെ എണ്ണം 459 ആയി. ഉന ജില്ലയിൽ നിന്ന് മൂന്ന് കേസുകളും സോളൻ, ചമ്പ ജില്ലകളിൽ നിന്ന് രണ്ട് വീതവുമാണ് റിപ്പോർട്ട് ചെയ്തതെന്ന് ആരോഗ്യ സെക്രട്ടറി നിപുൻ ജിൻഡാൽ പറഞ്ഞു.
ഹിമാചൽ പ്രദേശിൽ ഏഴ് പേർക്ക് കൂടി കൊവിഡ് - COVID-19 cases in Himachal Pradesh;
സംസ്ഥാനത്തെ മൊത്തം കൊവിഡ് കേസുകളുടെ എണ്ണം 459 ആയി.

ബഡ്ഡി പ്രദേശത്തെ മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റിനും കൊവിഡ് സ്ഥിരീകരിച്ചതായി ജില്ലാ ഉദ്യോഗസ്ഥർ പറഞ്ഞു. ചമ്പയിൽ, കെഹാൽ ഗ്രാമത്തിൽ നിന്നുള്ള 23 വയസുകാരനും സലൂനിയിൽ നിന്നുള്ള 25 കാരിക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്.
സംസ്ഥാനത്ത് സജീവമായ കൊവിഡ് കേസുകളുടെ എണ്ണം 182 ആണ്. 259 പേർ രോഗമുക്തരായി. ഏഴ് പേർ കൊവിഡ് ബാധിച്ച് മരിച്ചു. സംസ്ഥാനത്ത് ഏറ്റവുമധികം സജീവമായ കേസുകൾ കാംഗ്ര ജില്ലയിലാണ്. 53 കേസുകളാണ് ഇവിടെ റിപ്പോർട്ട് ചെയ്തത്. ഹാമിർപൂർ (38), ഉന (22), സോളൻ (15), ചമ്പ (13), ബിലാസ്പൂർ ( 12), സിർമൗർ (11), മണ്ഡി (10), ഷിംല (4), കുളു, കിന്നൗർ എന്നിവിടങ്ങളിൽ രണ്ട് എന്നിങ്ങനെയാണ് കൊവിഡ് കേസുകൾ.