ജാബുവ (മധ്യപ്രദേശ്):ഇന്‍റർനാഷണല്‍ ഇന്ത്യൻ ഫിലിം അക്കാദമി അവാർഡിന് (ഐഐഎഫ്എ) എത്തുന്ന ബോളിവുഡ് താരങ്ങൾക്കും മറ്റ് അതിഥികൾക്കും പ്രോട്ടീൻ സമ്പുഷ്ടമായ കോഴി ഇനമായ കടക്‌നാഥ് വിളമ്പണമെന്ന ആവശ്യവുമായി മധ്യപ്രദേശ് സർക്കാരിന് കത്തെഴുതി കൃഷി വിജ്ഞാന കേന്ദ്രം. കടക്‌നാഥ് റിസർച്ച് ആൻഡ് പ്രൊഡക്ഷൻ പ്രോജക്റ്റിന്‍റെ ഭാഗമായാണ് ജാബുവ ആസ്ഥാനമായുള്ള കെ.വി.കെയുടെ നീക്കം. കറുത്ത നിറത്തിലുള്ള കേഴിയെ കൂടുതൽ ജനപ്രിയമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
ഐഐഎഫ്എയിലെത്തുന്ന പ്രമുഖർക്ക് കടക്‌നാഥ് വിളമ്പാന്‍ നിര്‍ദേശം
ഇന്‍റര്‍നാഷണല്‍ ഇന്ത്യൻ ഫിലിം അക്കാദമി അവാർഡിന്‍റെ (ഐഐഎഫ്എ അവാർഡ്) 21-ാം പതിപ്പ് മാർച്ച് 27 മുതൽ 29 വരെ ഇൻഡോറിലാണ് നടക്കുക. ഗോത്രവർഗ ആധിപത്യമുള്ള ജാബുവ ജില്ലയിൽ നിന്നുള്ള പ്രസിദ്ധമായ കടക്‌നാഥ് കോഴിക്ക് കഴിഞ്ഞ വർഷം ഭൂപ്രദേശ സൂചിക അംഗീകാരം ലഭിച്ചിരുന്നു
ഐഐഎഫ്എയിലെത്തുന്ന പ്രമുഖർക്ക് കടക്നാഥ് വിളമ്പണമെന്ന് ആവശ്യപ്പെട്ട് കൃഷി വിജ്ഞാന കേന്ദ്രം
ഇന്‍റർനാഷണല്‍ ഇന്ത്യൻ ഫിലിം അക്കാദമി അവാർഡിന്‍റെ 21-ാം പതിപ്പ് മാർച്ച് 27 മുതൽ 29 വരെ ഇൻഡോറിലാണ് നടക്കുക. ഗോത്രവർഗ ആധിപത്യമുള്ള ജാബുവ ജില്ലയിൽ നിന്നുള്ള പ്രസിദ്ധമായ കടക്‌നാഥ് കോഴിക്ക് കഴിഞ്ഞ വർഷം ഭൂപ്രദേശ സൂചിക അംഗീകാരം ലഭിച്ചിരുന്നു. കൃഷി വിജ്ഞാന കേന്ദ്രം ശനിയാഴ്ച മുഖ്യമന്ത്രി കമൽനാഥിന് അയച്ച കത്തിലാണ് കടക്‌നാഥ് കോഴിയുടെ മാംസം ബോളിവുഡ് താരങ്ങൾക്കും മറ്റ് അതിഥികൾക്കും വിളമ്പണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്.