ന്യൂഡൽഹി: അസ്ട്രാസെനെക്കയുമായി പങ്കാളിത്തമുള്ള സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ ഓക്സ്ഫോർഡ് വാക്‌സിന്‍റെ മൂന്നാം ഘട്ട പരീക്ഷണത്തിന് ഡ്രഗ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യയുടെ അനുമതി തേടി. പൂനെ ആസ്ഥാനമായുള്ള മരുന്ന് കമ്പനി വെള്ളിയാഴ്‌ച ഡിസിജിഐക്ക് അപേക്ഷ സമർപ്പിച്ചതായി അടുത്ത വൃത്തങ്ങൾ അറിയിച്ചു. ആരോഗ്യവാനായ ഇന്ത്യൻ പൗരനെ ഒമ്പ്‌സേവർ ബ്ലൈൻഡ് റാന്‍റമൈസ്‌ഡ് പഠനത്തിനാകും വിധേയമാക്കുക. 18 വയസിന് മുകളിലുള്ള 1600 പേരാണ് പഠനത്തിനായി രജിസ്റ്റർ ചെയ്‌തത്. യുകെയിലെ അഞ്ച് ട്രയൽ സൈറ്റുകളിൽ നടത്തിയ വാക്‌സിനുകളുടെ ആദ്യ രണ്ട് ഘട്ട പരീക്ഷണങ്ങളുടെ പ്രാഥമിക ഫലങ്ങൾ ആന്‍റിബോഡിയുടെ പ്രതികരണങ്ങൾക്കും സുരക്ഷക്കും ഇടയാക്കിയെന്ന് അടുത്ത വൃത്തങ്ങൾ അറിയിച്ചു.
ഓക്സ്ഫോർഡ് കൊവിഡ് വാക്‌സിന്‍റെ പരീക്ഷണ അനുമതി തേടി സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ - ന്യൂഡൽഹി
പൂനെ ആസ്ഥാനമായുള്ള മരുന്ന് കമ്പനി വെള്ളിയാഴ്‌ച ഡിസിജിഐക്ക് അപേക്ഷ സമർപ്പിച്ചതായി അടുത്ത വൃത്തങ്ങൾ അറിയിച്ചു
ഓക്സ്ഫോർഡ് കൊവിഡ് വാക്‌സിന്‍റെ പരീക്ഷണ അനുമതി തേടി സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ
അസ്ട്രാസെനെക്കയുമായി നിർമാണ പങ്കാളിത്തത്തിൽ ഏർപ്പെട്ടുവെന്നും ഒരു ബില്ല്യൺ ഡോസ് മരുന്ന് ഉത്പാദിപ്പിക്കാനും വിതരണം ചെയ്യാനും സീറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ തയ്യാറാണെന്നും സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ സിഇഒ അദാർ പൂനവല്ല പറഞ്ഞു. ഈ വാക്‌സിനുകൾ ഇന്ത്യയ്ക്കും ലോകമെമ്പാടുമുള്ള ഇടത്തരം, താഴ്ന്ന വരുമാനമുള്ള രാജ്യങ്ങൾക്കുമായിരിക്കും എന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയിൽ രണ്ടും മൂന്നും ഘട്ട പരീക്ഷണങ്ങൾ ഓഗസ്റ്റിലാകാനാണ് സാധ്യത.