ന്യൂഡല്‍ഹി: കൊവിഡ് -19 വാക്സിനായ കൊവിഷീല്‍ഡ് ഉടൻ വ്യാപകമായി ലഭ്യമാകും. ഒരു ഡോസേജ് വാക്സിന്‍ കൊണ്ട് 90 ശതമാനം വരെ പരിരക്ഷ ലഭിക്കുമെന്നറിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ (എസ്ഐഐ) സിഇഒ അദാർ പൂനവല്ല പറഞ്ഞു. ഒക്‌സ്ഫഡ് സർവ്വകലാശാലയും, മരുന്ന് നിർമ്മാണ കമ്പനിയായ അസ്ട്രസെനേക്കയും സംയുക്തമായാണ് കൊവിഷീല്‍ഡ് നിർമ്മിക്കുന്നത്. വാക്‌സിന്‍റെ അന്തിമ ഘട്ട പരീക്ഷണം പൂണെ സെറം ഇൻസ്റ്റിറ്റ്യൂട്ടിൽ പുരോഗമിക്കുകയാണ്. ഏകദേശം 90 ശതമാനം ഫലപ്രാപ്തിയോടെ, യുകെയിലെയും ബ്രസീലിലെയും എ സെഡ് ഡി-1222 ന്‍റെ ക്ലിനിക്കൽ പരീക്ഷണങ്ങളുടെ ഇടക്കാല വിശകലനത്തിൽ നിന്നുള്ള നല്ല ഫലങ്ങൾ കൊവിഡ് തടയുന്നതിൽ വളരെ ഫലപ്രദമാണെന്ന് തെളിഞ്ഞിട്ടുണ്ടെന്ന് അസ്ട്രസെനെക്ക അധികൃതര്‍ പറഞ്ഞു. എ സെഡ് ഡി-1222 അർദ്ധ ഡോസായി നൽകിയപ്പോൾ വാക്സിൻ ഫലപ്രാപ്തി 90 ശതമാനമാണെന്നും അവര്‍ അറിയിച്ചു.
കൊവിഷീല്‍ഡ് വാക്സിന്‍റെ ഫലപ്രാപ്തിയിൽ സന്തോഷം;സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ - കൊറോണ
ഒക്‌സ്ഫഡ് സർവ്വകലാശാലയും, മരുന്ന് നിർമ്മാണ കമ്പനിയായ അസ്ട്രസെനേക്കയും സംയുക്തമായാണ് കൊവിഷീല്‍ഡ് നിർമ്മിക്കുന്നത്. വാക്‌സിന്‍റെ അന്തിമ ഘട്ട പരീക്ഷണം പൂണെ സെറം ഇൻസ്റ്റിറ്റ്യൂട്ടിൽ പുരോഗമിക്കുകയാണ്
വാക്സിന്‍റെ അടിയന്തര ഉപയോഗത്തിനായി സെറം ഇൻസ്റ്റിറ്റ്യൂട്ടിന് ബ്രിട്ടീഷ് സർക്കാർ അനുമതി നൽകിയിട്ടുണ്ട്. ഇന്ത്യൻ ഡ്രഗ് കൺട്രോൾ അതോറിറ്റിയുടെ അനുമതി കൂടി ലഭിക്കുന്നത് അനുസരിച്ചാകും കൊവിഷീല്‍ഡ് രാജ്യത്ത് ലഭ്യമാകുന്നത് സംബന്ധിച്ച അന്തിമ തീരുമാനം ഉണ്ടാകുക. വാക്‌സിന്‍റെ അടിയന്തര ഉപയോഗത്തിനായി അടുത്ത മാസം സെറം ഇൻസ്റ്റിറ്റ്യൂട്ട് അപേക്ഷ സമർപ്പിക്കും. അനുമതി ലഭിച്ചാൽ രണ്ട് ഘട്ടം നൽകുന്നതിനുള്ള വാക്‌സിനുകളാകും ഇന്ത്യയ്ക്ക് ലഭിക്കുക. ആദ്യം ആരോഗ്യപ്രവർത്തകർ, നഗരസഭാ ജീവനക്കാർ, സുരക്ഷാ ഉദ്യോഗസ്ഥർ എന്നിവർക്കാകും വാക്‌സിൻ നൽകുക. ഏകദേശം 30 കോടിയിലധികം പേർ ഈ വിഭാഗത്തിൽ ഉൾപ്പെടുന്നുണ്ടെന്നാണ് കണക്കുകൾ. രണ്ട് ഘട്ടങ്ങളിൽ നൽകുന്നതിനായി 60 കോടി വാക്‌സിൻ രാജ്യത്തിന് ആവശ്യമാണ്. യഥാർത്ഥ നിരക്കിന്‍റെ പകുതിയാണ് ആളുകളിൽ നിന്നും വാക്‌സിന് ഈടാക്കുക. 500 മുതൽ 600 രൂപവരെയായിരിക്കും രാജ്യത്ത് വാക്‌സിന്‍റെ വിലയെന്നാണ് സൂചന.