ഹൈദരാബാദ്: കൊലപാതകക്കുറ്റത്തിനുള്ള ശിക്ഷാ കാലാവധി പൂര്‍ത്തിയാക്കി ജയിലില്‍ നിന്നിറങ്ങി നാല് കൊലപാതകങ്ങൾ കൂടി നടത്തിയ സീരിയല്‍ കില്ലര്‍ പിടിയില്‍. യെരുകാലി ശ്രീനു (42) എന്നയാളാണ് തെലങ്കാന മെഹ്ബൂബ് നഗര്‍ പൊലീസിന്‍റെ പിടിയിലായത്. കൊലപ്പെടുത്തിയ സ്ത്രീകളില്‍ നിന്ന് മോഷ്‌ടിച്ച ആഭരണങ്ങൾ വീട്ടിൽ ഒളിപ്പിച്ചതിന് ഇയാളുടെ ഭാര്യയെയും പൊലീസ് അറസ്റ്റ് ചെയ്തു.
ജയിലില്‍ നിന്നിറങ്ങി നാല് പേരെ കൊന്നു; സീരിയല്‍ കില്ലര്‍ പിടിയില്‍ - നാല് പേരെ കൊന്നു
ആഭരണങ്ങൾ ധരിച്ച് ഒറ്റക്ക് കള്ള് ഷാപ്പുകളിലെത്തുന്ന സ്ത്രീകളെ കൊല്ലുന്ന രീതിയാണ് ഇയാളുടേത്. കൊലപാതകത്തിന് ശേഷം സ്ത്രീകളുടെ ആഭരണങ്ങൾ സ്വന്തമാക്കും
ഇതിന് മുമ്പ് 10 കൊലപാതക കേസുകളില്‍ ഇയാൾ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. 2018 ഓഗസ്റ്റില്‍ ജയില്‍ മോചിതനായ ഇയാൾ വീണ്ടും നാല് കൊലപാതകങ്ങൾ കൂടി ചെയ്‌തതായാണ് പൊലീസ് റിപ്പോര്‍ട്ട്. ആഭരണങ്ങൾ ധരിച്ച് ഒറ്റക്ക് കള്ള് ഷാപ്പുകളിലേക്കെത്തുന്ന സ്ത്രീകളെ കൊല്ലുന്ന രീതിയാണ് ഇയാളുടേത്. കൊലപാതകത്തിന് ശേഷം സ്ത്രീകളുടെ ആഭരണങ്ങള്‍ സ്വന്തമാക്കും. ഡിസംബർ പതിനേഴിന് കനാലിന് സമീപം കണ്ടെത്തിയ സ്ത്രീയുടെ മൃതദേഹവുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് യെരുകാലി ശ്രീനുവും ഭാര്യയും അറസ്റ്റിലായത്. ചോദ്യം ചെയ്യലില്‍ സമാന രീതിയില്‍ മറ്റ് മൂന്ന് കൊലപാതകങ്ങൾ കൂടി നടത്തിയതായി ഇയാൾ കുറ്റസമ്മതം നടത്തിയെന്ന് പൊലീസ് പറഞ്ഞു.