കേരളം

kerala

ETV Bharat / bharat

പരോളിന് ശേഷം ഒളിവിൽ പോയ സീരിയൽ കില്ലർ പിടിയിൽ - സീരിയൽ കില്ലർ ഡോ. ദേവേന്ദർ കുമാർ ശർമ

ജയ്പൂർ കൊലപാതകക്കേസിൽ ജയ്പൂരിലെ സെൻട്രൽ ജയിലിൽ ജീവപര്യന്തം തടവ് ശിക്ഷ അനുഭവിക്കുന്നതിനിടെയാണ് പരോളിൽ ഇറങ്ങിയ പ്രതി ഒളിവിൽ പോയത്.

Serial killer doctor Delhi ന്യൂഡൽഹി സീരിയൽ കില്ലർ ഡോ. ദേവേന്ദർ കുമാർ ശർമ സീരിയൽ കില്ലർ
പരോളിന് ശേഷം ഒളിവിൽ പോയ സീരിയൽ കില്ലർ പിടിയിൽ

By

Published : Jul 30, 2020, 10:42 AM IST

ന്യൂഡൽഹി:പരോളിന് ശേഷം ഒളിവിൽ പോയ സീരിയൽ കില്ലർ ഡോ. ദേവേന്ദർ കുമാർ ശർമയെ (62) ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തു. ട്രക്ക്, ടാക്സി ഡ്രൈവർമാരെ തട്ടിക്കൊണ്ടുപോകൽ, കൊലപാതകം എന്നീ കേസുകളിൽ ഇയാൾ ശിക്ഷിക്കപ്പെട്ടിട്ടുണ്ട്. ജയ്പൂർ കൊലപാതകക്കേസിൽ ജയ്പൂരിലെ സെൻട്രൽ ജയിലിൽ ജീവപര്യന്തം തടവ് ശിക്ഷ അനുഭവിക്കുന്നതിനിടെയാണ് പരോളിൽ ഇറങ്ങിയ പ്രതി ഒളിവിൽ പോയത്. ഡൽഹിയിലെ ബപ്രോള പ്രദേശത്ത് രഹസ്യമായി കഴിഞ്ഞുവരികയായിരുന്ന പ്രതിയെ പൊലീസ് പിടിക്കൂടുകയായിരുന്നുവെന്ന് ഡിസിപി ക്രൈം രാകേഷ് പവേരിയ പറഞ്ഞു.

1994ൽ ഇദ്ദേഹം ഭാരത് ഫ്യൂവൽ കമ്പനിയിൽ 11 ലക്ഷം രൂപ നിക്ഷേപിച്ച് ഗ്യാസ് ഡീലർഷിപ്പ് വിതരണം ചെയ്തു. എന്നാൽ കമ്പനി പൂട്ടിപോയതോടെ ശർമ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിട്ടു. 1995 ൽ യുപിയിലെ അലിഗഡിലെ ചര ഗ്രാമത്തിൽ ഭാരത് പെട്രോളിയത്തിന്‍റെ വ്യാജ ഗ്യാസ് ഏജൻസി നടത്താൻ തുടങ്ങി. അക്കാലത്ത് മോഷണവും കവർച്ചയും നടത്തിയിരുന്ന ദലാൽപൂർ ഗ്രാമത്തിലെ താമസക്കാരായ രാജ്, ഉദയവീർ, വേദ്വീർ എന്നിവരുമായി സഹൃദത്തിലാവുകയും ട്രക്ക് ഡ്രൈവറെ കൊലപ്പെടുത്തി എൽ‌പി‌ജി സിലിണ്ടറുകൾ കൊള്ളയടിച്ചു. ഒന്നര വർഷത്തിന് ശേഷം വ്യാജ ഏജൻസി നടത്തിയതിന് പിടിക്കപ്പെട്ടു. 1994 ൽ ജയ്പൂർ, ബല്ലഭ്ഗഡ്, ഗുഡ്ഗാവ്, എന്നിവിടങ്ങളിൽ അനധികൃതമായി വൃക്ക മാറ്റിവയ്ക്കൽ റാക്കറ്റിൽ ദേവേന്ദർ ശർമ ഏർപ്പെട്ടിരുന്നു. മൂന്ന് സ്ഥലങ്ങളിൽ രജിസ്റ്റർ ചെയ്ത ക്രിമിനൽ കേസുകളിലും ഇയാൾ ഉൾപ്പെട്ടിരുന്നു. ഗുഡ്ഗാവ് വൃക്ക റാക്കറ്റ് കേസിൽ 2004 ൽ നിരവധി ഡോക്ടർമാർക്കൊപ്പം ഇയാളെ അറസ്റ്റ് ചെയ്തു.

ABOUT THE AUTHOR

...view details