ജമ്മുകശ്മീരിലെ വിഘടനവാദി നേതാവ് യാസിൻ മാലികിനെ പൊതു സുരക്ഷാ നിയമം ചുമത്തി അറസ്റ്റ് ചെയ്തു. ഇത് പ്രകാരം വിചാരണ കൂടാതെ തന്നെ അദ്ദേഹത്തെ ആറ് മാസത്തോളം തടവിൽ പാർപ്പിക്കാനാകും.
വിഘടനവാദി നേതാവ് യാസിൻ മാലിക് അറസ്റ്റിൽ - വിഘടനവാദി നേതാവ്
പൊതു സുരക്ഷാ നിയമപ്രകാരം ജമ്മുകശ്മീരിലെ ഏത് വ്യക്തിയേയും ആറ് മാസക്കാലത്തോളം ജുഡീഷ്യൽ വിചാരണ കൂടാതെ തന്നെ തടവിൽ വെക്കാനാകും.
![വിഘടനവാദി നേതാവ് യാസിൻ മാലിക് അറസ്റ്റിൽ](https://etvbharatimages.akamaized.net/etvbharat/images/768-512-2626988-1096-6d47ff5f-d3f7-4408-957d-e17129f8eb76.jpg)
യാസിൻ മാലിക്
ഇന്ന് രാവിലെയാണ് പൊതുസുരക്ഷാ നിയമം ചുമത്തിയതായും കശ്മീരിലെ കോട്ട് ബാൽവാൽ ജയിലിലേക്ക് മാറ്റുമെന്നുമുളള അറിയിപ്പ് മാലികിന് ലഭിച്ചത്. ജമ്മുകശ്മീരിലെ ലിബറേഷൻ ഫ്രന്‍റ് എന്ന സംഘടനയുടെ നേതാവാണ് യാസിൻ . ഫെബ്രുവരി 22 ന് അദ്ദേഹത്തെ ശ്രീനഗറിലെ കൊതിബാഗ് പൊലീസ് സിറ്റിയിൽ പ്രതിരോധ കസ്റ്റഡിയിൽ എടുത്തിരുന്നു.പൊതു സുരക്ഷാ നിയമപ്രകാരം ജമ്മുകശ്മീരിലെ ഏത് വ്യക്തിയേയും ആറ് മാസക്കാലത്തോളം ജുഡീഷ്യൽ വിചാരണ കൂടാതെ തന്നെ തടവിൽ വെക്കാനാകും.