റെയില്‍വേയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന് കൊവിഡ് 19 സ്ഥിരീകരിച്ചു - Senior Rail Bhavan
മെയ് 13ന് അയച്ച സാമ്പിളിന്‍റെ പരിശോധന ഫലം ശനിയാഴ്‌ചയാണ് ലഭിച്ചത്.
റെയില്‍വെയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന് കൊവിഡ് 19 സ്ഥിരീകരിച്ചു
ന്യൂഡല്‍ഹി: റെയില്‍വേ മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന് കൊവിഡ് 19 സ്ഥിരീകരിച്ചു. മെയ് 13ന് അയച്ച സാമ്പിളിന്‍റെ പരിശോധന ഫലം ശനിയാഴ്‌ചയാണ് ലഭിച്ചത്. മെയ് 22 വരെ ഇദ്ദേഹം ജോലിക്കെത്തിയെന്നാണ് സൂചന. റെയില്‍വേ ഭവന്‍ എന്നറിയപ്പെടുന്ന റെയില്‍വെ ക്വാട്ടേഴ്‌സിലാണ് ഇദ്ദേഹം താമസിക്കുന്നത്. ക്വാട്ടേര്‍സില്‍ ഇതിനോടകം തന്നെ അഞ്ച് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ഇദ്ദേഹവുമായി നേരിട്ട് ബന്ധപ്പെട്ട 50 പേരോട് വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയാൻ നിർദേശം നല്‍കി.