മുതിർന്ന എൻസിപി നേതാവ് ഡി.പി ത്രിപാഠി അന്തരിച്ചു - മുതിർന്ന എൻസിപി നേതാവ് ത്രിപാഠി
ഡല്‍ഹിയിലായിരുന്നു അന്ത്യം. 67 വയസായിരുന്നു.
ന്യൂഡല്‍ഹി: മുതിർന്ന എൻസിപി നേതാവും മുൻ എം.പിയുമായ ഡി.പി ത്രിപാഠി അന്തരിച്ചു. ദീർഘകാലമായി രോഗബാധിതനായിരുന്ന ത്രിപാഠി ഡല്‍ഹിയില്‍ ചികിത്സയിലായിരുന്നു. ത്രിപാഠിയുടെ നിര്യാണത്തില്‍ പാർട്ടി നേതാവ് സുപ്രിയ സുലെ അനുശോചനം രേഖപ്പെടുത്തി. എൻസിപിയുടെ ജനറല്‍ സെക്രട്ടറിയായിരുന്ന ത്രിപാഠി ഞങ്ങളുടെ മാർഗ ദീപവും ഉപദേഷ്ടാവുമായിരുന്നുവെന്ന് സുപ്രിയ പറഞ്ഞു. എൻസിപിയുടെ സ്ഥാപക ദിനം തൊട്ട് ഞങ്ങൾക്ക് ഉപദേശം നല്‍കിയിരുന്ന ത്രിപാഠിയുടെ വിയോഗത്തിലൂടെ പാർട്ടിക്ക് ലഭിച്ചിരുന്ന മാർഗ നിർദേശങ്ങളാണ് നഷ്ടപ്പെട്ടത്. അദ്ദേഹം സമാധാനത്തോടെ വിശ്രമിക്കട്ടെ. എന്‍റെ പ്രാർഥന ആ കുടുംബത്തോടൊപ്പം ഉണ്ടായിരിക്കും. ഹൃദയംഗമായ അനുശോചനം രേഖപ്പെടുത്തുന്നതായും സുപ്രിയ കൂട്ടിച്ചേർത്തു.