മുതിര്‍ന്ന മാവോയിസ്റ്റ് നേതാവ് തെലങ്കാനയില്‍ കീഴടങ്ങി - ഹൈദരാബാദ്
1990 മുതല്‍ പൊലീസിന് തല വേദന സൃഷ്ടിച്ച കെ. ശ്രീനിവാസ് എന്ന നേതാവാണ് കീഴടങ്ങിയത്. അഞ്ചുലക്ഷം രൂപയാണ് ഇയാളുടെ തലയ്ക്ക് വിലയിട്ടിരുന്നത്

ഹൈദരാബാദ്: തെലങ്കാന പൊലീസ് അഞ്ചുലക്ഷം രൂപ തലയ്ക്ക് വിലയിട്ട നിരോധിത മാവോയിസ്റ്റ് നേതാവ് കീഴടങ്ങി. 51 വയസുള്ള കെ.ശ്രീനിവാസ് എന്ന നേതാവാണ് ചൊവ്വാഴ്ച കീഴടങ്ങിയത്. 1990 മുതല്‍ ഒളിവില്‍ കഴിഞ്ഞ ശ്രീനിവാസ് മാവോയിസ്റ്റ് പ്രവര്‍ത്തനങ്ങളില്‍ സജീവ സാനിധ്യമായിരുന്നു. തെലങ്കാന സ്വദേശിയായ ശ്രീനിവാസിന് മാവോയിസ്റ്റുകളുടെ കേന്ദ്ര നേതൃത്വവുമായി ചില തർക്കങ്ങളുണ്ടായതാണ് കീഴടങ്ങാൻ കാരണമെന്ന് പൊലീസ് പറഞ്ഞു. ഉത്തർപ്രദേശ്, മധ്യപ്രദേശ്, ജാർഖണ്ഡ് എന്നിവിടങ്ങളിലെ മാവോയിസ്റ്റ് പാർട്ടിയുടെ വിവിധ കേഡറുകളിലും ശ്രീനിവാസ് പ്രവർത്തിച്ചിട്ടുണ്ട്.