കേരളം

kerala

ETV Bharat / bharat

ഇന്ത്യ- ചൈന അതിര്‍ത്തി സംഘര്‍ഷം; ഇരു രാജ്യങ്ങളിലെയും സൈനിക മേധാവിമാര്‍ കൂടിക്കാഴ്‌ച നടത്തി - india

മെയ് 22നും 23നും ലഡാക്കിലെ നിയന്ത്രണരേഖയിലെ നിയുക്ത സ്ഥലങ്ങളിലാണ് കൂടിക്കാഴ്‌ച നടത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍

Senior Indian and Chinese military commanders in talks to defuse situation at LAC  ഇന്ത്യ ചൈന അതിര്‍ത്തി സംഘര്‍ഷം  ഇരു രാജ്യങ്ങളിലെയും സൈനിക മേധാവികള്‍ കൂടിക്കാഴ്‌ച നടത്തി  ഇന്ത്യ  india  china
ഇന്ത്യ- ചൈന അതിര്‍ത്തി സംഘര്‍ഷം; ഇരു രാജ്യങ്ങളിലെയും സൈനിക മേധാവികള്‍ കൂടിക്കാഴ്‌ച നടത്തി

By

Published : May 26, 2020, 9:28 PM IST

ന്യൂഡല്‍ഹി: ഇന്ത്യ- ചൈന അതിര്‍ത്തി സംഘര്‍ഷം തുടരുന്നതിനിടെ ഇരു രാജ്യങ്ങളിലെയും ഉന്നത സൈനിക മേധാവിമാര്‍ കൂടിക്കാഴ്‌ച നടത്തിയെന്ന് റിപ്പോര്‍ട്ട്. കിഴക്കന്‍ ലഡാക്കിലെ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി മെയ് 22നും 23നും ലഡാക്കിലെ നിയന്ത്രണരേഖയിലെ നിയുക്ത സ്ഥലങ്ങളിലാണ് കൂടിക്കാഴ്‌ച നടത്തിയതെന്നാണ് വിവരം. ഇരു രാജ്യങ്ങളിലെയും സമാന്തര നയതന്ത്ര ചാനലുകളും സംഘര്‍ഷാവസ്ഥ പരിഹരിക്കുന്നതിനായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് അധികൃതര്‍ പറയുന്നു.

മെയ് ആദ്യവാരത്തില്‍ തന്നെ നിയന്ത്രണ രേഖയ്‌ക്ക് സമീപം ഇന്ത്യ-ചൈന സംഘര്‍ഷം ആരംഭിച്ചിരുന്നു. തുടര്‍ന്ന് കിഴക്കന്‍ ലഡാക്കിലും ഗല്‍വാന്‍ മേഖലയിലടക്കം ഇന്ത്യ സേനാവിന്യാസം വര്‍ധിപ്പിച്ചിരുന്നു. ഇന്ത്യയുടെ അതിര്‍ത്തിയുടെ സുരക്ഷയില്‍ ഒരു വിട്ടുവീഴ്‌ചയില്ലെന്നും രാജ്യം സമാധാനത്തില്‍ വിശ്വസിക്കുന്നുവെങ്കിലും അതിര്‍ത്തികളുടെ സുരക്ഷ ഉറപ്പാക്കുമെന്നും അടുത്ത വൃത്തങ്ങള്‍ പറയുന്നു.

ABOUT THE AUTHOR

...view details