ഐസിഎംആര്‍ ഗവേഷകന് കൊവിഡ് 19 സ്ഥിരീകരിച്ചു - covid latest news
മുംബൈയില്‍ നിന്നും രണ്ടാഴ്‌ച മുന്‍പ് ഡല്‍ഹിയിലെത്തിയ ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിലെ മുതിര്‍ന്ന ഗവേഷകനാണ് കൊവിഡ് പോസിറ്റീവ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്
ന്യൂഡല്‍ഹി: ഐസിഎംആര്‍ ഗവേഷകന് കൊവിഡ് 19 സ്ഥിരീകരിച്ചു. മുംബൈയില്‍ നിന്നും രണ്ടാഴ്‌ച മുന്‍പ് ഡല്‍ഹിയിലെത്തിയ ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിലെ മുതിര്‍ന്ന ഗവേഷകനാണ് കൊവിഡ് റിപ്പോര്‍ട്ട് ചെയ്‌തിരിക്കുന്നത്. മുംബൈയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റിസര്‍ച്ച് ഇന്‍ പ്രൊഡക്‌ടീവ് ഹെല്‍ത്തില്‍ ജോലി ചെയ്യുകയായിരുന്ന ഇദ്ദേഹം ഐസിഎംആര്‍ ആസ്ഥാനത്ത് നടക്കുന്ന യോഗത്തില്‍ പങ്കെടുക്കാനായി ഡല്‍ഹിയിലെത്തിയതായിരുന്നു. അദ്ദേഹവുമായി സമ്പര്‍ക്കമുണ്ടായിരുന്ന ആളുകളെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ഐസിഎംആര്‍ കെട്ടിടം അണുവിമുക്തമാക്കാനുള്ള നടപടികള്‍ തുടങ്ങി.